മെസപ്പൊട്ടേമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മെസൊപ്പൊട്ടേമിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Overview map of ancient Mesopotamia

മധ്യപൂർവേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ മെസപ്പൊട്ടേമിയ. ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, തുർക്കിയുടെ തെക്കു കിഴക്കൻ ഭൂഭാഗങ്ങളും ഇറാന്റെ തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ഗ്രീക്കു ഭാഷയിൽ 'മെസോ'(μέσος) എന്നാൽ 'മധ്യം' എന്നും 'പൊട്ടേമിയ'(ποταμός) എന്നാൽ 'നദി' എന്നുമാണർത്ഥം. രണ്ടു നദികൾക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ്‌ ഇടയാർ‍ എന്ന അർത്ഥമുള്ള മെസപ്പൊട്ടേമിയ എന്ന പേരു് ഈ ഭൂപ്രദേശത്തിനു് ലഭിച്ചത്.

[തിരുത്തുക] ചരിത്രം

ആയിരക്കണക്കിനു വർഷങ്ങളുടെ ദൈർഘ്യമുള്ള മെസപ്പൊട്ടേമിയൻ കാലഘട്ടത്തെ പൊതുവേ രണ്ടായി തിരിക്കാം. ചരിത്രാതീതകാലമെന്നും ചരിത്രകാലമെന്നും.

എഴുത്തുവിദ്യ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതിൽത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.

[തിരുത്തുക] അസീറിയൻ സാമ്രാജ്യം

ആദ്യകാലത്ത് വളരെ ചെറിയ രാജ്യമായിരുന്നു അസീറിയ. ഇന്നത്തെ വടക്കന് ഇറാഖും തുറ്ക്കിയുടെ ഭാഗവും ചേർന്ന പ്രദേശമായിരുന്നു ഇത്. മണലാരണ്യ ദേവനായ അശൂറിന്റെ പേരിലുള്ള അശൂറ് പട്ടണമായിരുന്നു ആദ്യ തലസ്ഥാനം.

ബി.സി. 1365-ല് അശൂർബാലിറ്റ് ഒന്നാമൻ രാജാവായതോടെയാണ് അസീറിയ വളർന്ന് തുടങ്ങിയത്. അസീറിയയ്ക്കു വടക്കുള്ള ചില പ്രദേശങ്ങൾ കീഴടക്കി അദ്ദേഹം രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു.

[തിരുത്തുക] പഞ്ചാംഗവും സമയവും

മെസൊപ്പൊട്ടേമിയക്കാർ വളരെ പണ്ടു മുതലേ പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. സുമേറിയക്കാരാണ് ആദ്യത്തെ പഞ്ചാംഗം ഉണ്ടാക്കിയത്. ചന്ദ്രനെ അടിസ്ഥാനമാക്കിയ ചാന്ദ്രപഞ്ചാംഗമായിരുന്നു അത്. ഈ പഞ്ചാംഗത്തിൽ 29 ഉം 30 ഉം ദിവസം വീതമുള്ള 12 മാസങ്ങളായി വർഷ‍ത്തെ വിഭജിച്ചു. കറുത്തപക്ഷത്തിനു ശേഷം ചന്ദ്രൻ ദൃശ്യമാകുന്നതോടെയാണ് ഓരോ മാസവും തുടങ്ങിയിരുന്നത്. സുമേറിയൻ പഞ്ചാംഗത്തിൽ ഒരു വറ്ഷം ആകെ 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു പഞ്ചാംഗത്തിന്റെ പ്രധാന കുഴപ്പം. ഈ പ്രശ്നം ആദ്യം പരിഹരിച്ചത് ബാബിലോണിയക്കാരായിരുന്നു. അവർ മൂന്നു വറ്ഷത്തിലൊരിക്കൽ ഒരു അധികമാസം-പതിമൂന്ന് മാസം ചേറ്ത്ത സുമേറിയൻ പഞ്ചാംഗം പരിഷ്കരിച്ചു. പിന്നീട്, കാൽഡി‍യരാണ് പഞ്ചാംഗത്തിൽ ഏഴു ദിവസങ്ങളുള്ള ആഴ്ച ക്രമീകരിച്ചത്.

[തിരുത്തുക] മതവും ജ്യോതിഷും

[തിരുത്തുക] സംഭാവനകൾ

[തിരുത്തുക] വൃത്തവും സാഹിത്യവും

[തിരുത്തുക] എഴുത്തു വിദ്യ

[തിരുത്തുക] പുറം കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ മെസപ്പൊട്ടേമിയ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മെസപ്പൊട്ടേമിയ&oldid=1197698" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ