കുനിന്ദ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuninda Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുനിന്ദ സാമ്രാജ്യത്തിലെ വെള്ളിനാണയം, ക്രിസ്തുവിന് മുൻപ്. 1-ആം നൂറ്റാണ്ടിലേത്.
വിശകലനം: എഴുന്നു നിൽക്കുന്ന മാൻ, രണ്ട് സർപ്പങ്ങളെ കിരീടമായി ചൂടിയിരിക്കുന്നു, താമരയേന്തിയ ലക്ഷ്മി മാനിനെ പരിചരിക്കുന്നു. പ്രാകൃത (ബ്രഹ്മി ലിപിയിൽ ഇടത്തുനിന്നും വലത്തോട്ട് നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്: രജ്ഞ കുനിന്ദസ്യ അമോഘഭൂതിസ്യ മഹാരാജസ്യ ("കുനിന്ദരുടെ മഹാരാജാവായ അമോഘഭൂതി").
രണ്ടാമത്തെ നാണയം: ബുദ്ധമത ചിഹ്നമായ തൃരത്നം,സ്വസ്തിക, "യി" ചിഹ്നം, ഒരു മരം എന്നിവയാൽ ചുറ്റപ്പെട്ട സ്തൂപം. ഖരോഷ്ടി ലിപിയിൽ, വലത്തുനിന്നും ഇടതോട്ട് എഴുതിയിരിക്കുന്നത്: റാണ കുനിദാസ അമോഘഭൂതിസ മഹാരാജസ, ("കുനിന്ദരുടെ മഹാരാജാവായ അമോഘഭൂതി").

ക്രിസ്തുവിന് മുൻപ് 2-ആം നൂറ്റാണ്ടുമുതൽ ക്രിസ്തുവിന് ശേഷം. 3-ആം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ഒരു പുരാതന ഹിമാലയൻ സാമ്രാജ്യം ആണ് കുനിന്ദ സാമ്രാജ്യം (പ്രാചീന സാഹിത്യത്തിൽ കുലിന്ദ എന്നും വിശേഷിപ്പിച്ചിരിക്കുന്നു). ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലും വടക്കേ ഇന്ത്യയിലെ ഹിമാചലിന്റെ തെക്കൻ പ്രദേശങ്ങളിലും ആയി കുനിന്ദ രാജവംശം വ്യാപിച്ചുകിടന്നു.

കുനിന്ദ സാമ്രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം ക്രി.മു. 2-ആം നൂറ്റാണ്ടുമുതൽക്കാണ്. ഇന്ത്യയിലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കുനിന്ദ സാമ്രാജ്യത്തെക്കുറിച്ച് പരാമർശം ഉണ്ട്. മഹാഭാരതം അനുസരിച്ച് കുനിന്ദരെ അർജ്ജുനൻ പരാജയെപ്പെടുത്തി.

ആദ്യത്തെ കുനിന്ദ രാജാക്കന്മാരിൽ ഒരാളായിരുന്നു അമോഘ്ഭൂതി. യമുന, സത്‌ലജ് നദികളുടെ കുന്നുകൾ നിറഞ്ഞ താഴ്വര അദ്ദേഹം ഭരിച്ചു (ഇന്നത്തെ ഉത്തരാഖണ്ഡ്, തെക്കൻ ഹിമാചൽ സംസ്ഥാനങ്ങളിൽ). ഗ്രീക്ക് ചരിത്രകാരനായ റ്റോളമി കുനിന്ദസാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ, യമുന, സത്‌ലജ് എന്നീ നദികളുടെ പ്രഭവ സ്ഥാനത്താണ് എന്ന് എഴുതിയിരിക്കുന്നു. ഖർവാൾ പ്രദേശത്തുള്ള കൽശിയിലെ ഒരു അശോകസ്തംഭത്തിലെ ലിഖിതങ്ങൾ ഈ പ്രദേശത്ത് ക്രി.മു. 4-ആം നൂറ്റാണ്ടിൽ ബുദ്ധമതം പ്രചാരത്തിൽ ആയിരുന്നു എന്ന് കാണിക്കുന്നു.

3-ആം നൂറ്റാണ്ടോടെ കുനിന്ദ സാമ്രാജ്യം അപ്രതിക്ഷമായി. 4-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം ശൈവ വിശ്വാസങ്ങളിലേക്ക് തിരിഞ്ഞു.

"https://ml.wikipedia.org/w/index.php?title=കുനിന്ദ_രാജവംശം&oldid=1686356" എന്ന താളിൽനിന്ന് ശേഖരിച്ചത്