ബ്രഹ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീർ ബ്രഹ്മി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Lamiales
കുടുംബം: Scrophulariaceae
ജനുസ്സ്: Bacopa
വർഗ്ഗം: B. monnieri
ശാസ്ത്രീയ നാമം
Bacopa monnieri[1]
L. Pennell

ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി. നെൽകൃഷിയുടെ സമാനമായ കൃഷി രീതിയിലാണ്‌ ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്‌. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. Family: Scrophulariaceal.

[തിരുത്തുക] ഔഷധഗുണം

ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നെർ‌വുകളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. [2]

ബ്രഹ്മിയുടെ രാത്രി ദൃശ്യം


[തിരുത്തുക] അവലംബം

  1. http://ayurvedicmedicinalplants.com/plants/111.html
  2. Medicinal Plants- SK Jain, National Book Trust, India
"http://ml.wikipedia.org/w/index.php?title=ബ്രഹ്മി&oldid=1317404" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ