കുശാനസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കുഷാണ സാമ്രാജ്യം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുശാനസാമ്രാജ്യം
Kushanmap.jpg
കുഷാന പ്രദേശങ്ങള്‍ നീണ്ട വരകൊണ്ടും കനിഷ്കന്റെ ഭരണകാലത്തുണ്ടായിരുന്ന പ്രദേശവിസ്തൃതിയുടെ ഉന്നതി ഇടവിട്ടുള്ള വരകൊണ്ടും കാണിച്ചിരിക്കുന്നു; റബറ്റക് ലിഖിത പ്രകാരം.[1]
ഭാഷകള്‍ ബാക്ട്രിയന്‍
ഗ്രീക്ക്
പാലി
സംസ്കൃതം, പ്രാകൃതം
അരമായയും ഉപയോഗിച്ചിരിക്കാന്‍ സാദ്ധ്യത.
മതങ്ങള്‍ മദ്ധ്യേഷ്യന്‍ വിശ്വാസങ്ങള്‍
സൊരാസ്ട്രിയ മതം
ബുദ്ധമതം
പുരാതന ഗ്രീക്ക് മതം
ഹിന്ദുമതം
തലസ്ഥാനങ്ങള്‍ ബെഗ്രാം
തക്ഷശില
മഥുര
പ്രദേശം മദ്ധ്യ ഏഷ്യ
വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം
നിലനിന്ന കാലം ക്രി.വ. 60 – 375

ഒന്നു മുതല്‍ മൂന്നാം നൂറ്റാണ്ടു വരെ, ഇന്നത്തെ താജ്‌കിസ്താന്‍, അഫ്ഘാനിസ്താന്‍, പാകിസ്താന്‍, ഉത്തരേന്ത്യയിലെ ഗംഗാതടം വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു ബാക്ട്രിയന്‍ സാമ്രാജ്യമായിരുന്നു കുശാനസാമ്രാജ്യം. യൂഷികളില്‍പ്പെട്ട കുശാന്‍ വംശമാണ്‌ ഈ സാമ്രാജ്യം സ്ഥാപിച്ചത്. കുശാനര്‍, മുൻ‌കാലങ്ങളീൽ പല ഘട്ടങ്ങളിലായി ബാക്ട്രിയൻ മേഖലകളിലേക്കെത്തിയ സിഥിയന്മാരുടെ പിൻ‌ഗാമികളാണ്. ഇവിടെ സുർഖൻ ദാര്യയുടേ മേല്‍ഭാഗത്തുള്ള ദാൽമെർ സിൽ ടെപെ ആയിരിക്കണം കുശാനരുടെ ആദ്യകാലതലസ്ഥാനം. പിൽക്കാലത്ത് കുശാനർ ഹിന്ദുകുഷ് കടന്ന് കാബൂൾ താഴ്വരയിലേക്ക്കും ഗാന്ധാരത്തിലേക്കും പ്രവേശീച്ചു. ഉത്തരേന്ത്യയുടേയും ദക്ഷിണ മദ്ധ്യേഷ്യയുടേയ്യും വലിയ ഭാഗങ്ങൾ പിന്നീട് ഈ സാമ്രാജ്യത്തിന്റെ കീഴിലായി[2]‌.

റോം, പേര്‍ഷ്യ, ചൈന എന്നീ ദേശങ്ങളുമായി കുശാനര്‍ക്ക് നയത്രന്ത്രബന്ധങ്ങളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം കിഴക്കും പടിഞ്ഞാറുമായുള്ള വ്യാപാരകൈമാറ്റങ്ങളുടെ കേന്ദ്രമായി ഈ സാമ്രാജ്യം വര്‍ത്തിച്ചു. ചൈനയില്‍ നിന്നും യുറോപ്പിലേക്കുള്ള പട്ടുപാതയുടെ ഒരു പ്രധാനഭാഗം നിയന്ത്രിച്ചിരുന്നത് കുശാനരായിരുന്നു. ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനര്‍. കുശാനരുടെ സ്വര്‍ണ്ണനാണയങ്ങള്‍ പട്ടുപാതയിലുടനീളം, വ്യാപാരികള്‍ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു[3]‌.

[തിരുത്തുക] ഭരണാധികാരികള്‍

30 മുതല്‍ 80-ആമാണ്ടുവരെ രാജാവായിരുന്ന കുജൂല കാഡ്ഫൈസസിന്റെ കാലത്താണ്‌ കുശാനസാമ്രാജ്യം ഹിന്ദുകുഷിന്‌ തെക്കേക്ക് വ്യാപിച്ചത്. ഇദ്ദേഹത്തിന്റെ പുത്രന്‍ വിമാ താക്തോ അഥവാ യാങ്കോ ചെന്‍ -ന്റെ കാലത്ത് (80 - 105) സാമ്രാജ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് വികസിച്ചു.

കനിഷ്കന്‍ പുറത്തിറക്കിയ സ്വര്‍ണ്ണനാണയം

105 മുതല്‍ 127 വരെ ഭരിച്ചിരുന്ന വിമ കാഡ്ഫൈസസിന്റെ പിന്‍ഗാമിയായി കനിഷ്കന്‍ അധികാരത്തിലെത്തി. കുശാനരിലേ ഏറ്റവും പ്രധാനിയായ രാജാവാണ് കനിഷ്കൻ. 127 മുതല്‍ 147-ആമാണ്ടുവരെ സാമ്രാജ്യം ഭരിച്ചിരുന്ന ഇദ്ദേഹത്തെ ബുദ്ധമതത്തിന്റെ ഒരു വലിയ പ്രചാരകൻ എന്ന നിലയിൽ ബുദ്ധമത്രഗ്രന്ഥങ്ങളീൽ അറീയപ്പെടുന്നു. കുശാനരുടെ കാലഘട്ടത്തിൽ അതായത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലത്ത് വടക്കുകിഴക്കൻ ഇന്ത്യ മുതൽ അഫ്ഘാനിസ്താൻ വഴി മദ്ധ്യേഷ്യയിലേക്ക് ബുദ്ധമതം പ്രചരിപ്പിക്കപ്പെട്ടു.

കനിഷ്കനോടൊപ്പം പിന്‍ഗാമികളായ ഹുവിഷ്കന്‍, വസിഷ്കന്‍ എന്നീ രാജാക്കന്മാരെ മഹാകുശാനര്‍ എന്നറിയപ്പെടുന്നു[2].

[തിരുത്തുക] ചരിത്രാവശിഷ്ടങ്ങള്‍

അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള സുർഖ് കോട്ടൽ പ്രദേശത്തുള്ള ക്ഷേത്രസമുച്ചയം, ഇതിന്‌ തൊട്ടു വടക്കുള്ള റബാതാക്ക് തുടങ്ങിയ ചരിത്രാവശിഷ്ടങ്ങള്‍, കുശാനരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകള്‍ പ്രദാനം ചെയ്യുന്നു.[2].

[തിരുത്തുക] അവലംബം

  1. "The Rabatak inscription claims that in the year 1 Kanishka I's authority was proclaimed in India, in all the satrapies and in different cities like Koonadeano (Kundina), Ozeno (Ujjain), Kozambo (Kausambi), Zagedo (Saketa), Palabotro (Pataliputra) and Ziri-Tambo (Janjgir-Champa). These cities lay to the east and south of Mathura, up to which locality Wima had already carried his victorious arm. Therefore they must have been captured or subdued by Kanishka I himself." "Ancient Indian Inscriptions", S. R. Goyal, p. 93. See also the analysis of Sims-Williams and J.Cribb, who had a central role in the decipherment: "A new Bactrian inscription of Kanishka the Great", in "Silk Road Art and Archaeology" No4, 1995-1996. Also Mukherjee B.N. "The Great Kushanan Testament", Indian Museum Bulletin.
  2. 2.0 2.1 2.2 Voglesang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 144-148. ISBN 978-1-4051-8243-0. 
  3. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 101-102. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 



ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍
സമയരേഖ: വടക്കന്‍ സാമ്രാജ്യങ്ങള്‍ തെക്കന്‍ സാമ്രാജ്യങ്ങള്‍ വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


















(പേര്‍ഷ്യന്‍ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങള്‍)





(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങള്‍‍)

(ഇസ്ലാമിക സാമ്രാജ്യങ്ങള്‍)


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം