പാല സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, കിഴക്കുഭാഗങ്ങള്‍ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു പാല സാമ്രാജ്യം. പ്രധാനമായും ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവരുടെ അധികാരപരിധിയില്‍ വന്നിരുന്നത്. (ബംഗാളി ഭാഷയില്‍ പാല എന്ന പദത്തിന്റെ അര്‍ത്ഥം পাল pal സംരക്ഷകന്‍ എന്നാണ്). എല്ലാ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നു.
ഗോപാലന്‍ ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകന്‍. ബംഗാളിലെ ആദ്യ സ്വതന്ത്ര രാജാവായിരുന്നു ഗോപാലന്‍. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ എ.ഡി. 750-ല്‍ ആണ് ഗോപാലന്‍ അധികാരത്തില്‍ വന്നത്. ബംഗാള്‍ മുഴുവന്‍ തന്റെ അധികാരപരിധി ഗോപാലന്‍ വ്യാപിപ്പിച്ചു. എ.ഡി. 750 മുതല്‍ 770 വരെ ഗോപാലന്‍ ഭരിച്ചു. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായ ധര്‍മ്മപാലന്‍ (എ.ഡി. 770 - 810), ദേവപാലന്‍ (810 - 850) എന്നിവര്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. സേന സാമ്രാജ്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് പാലര്‍ 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.
ബുദ്ധമതത്തിലെ മഹായാന, വജ്രായന സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നവര്‍ ആയിരുന്നു പാല രാജാക്കന്മാര്‍. കാനൂജ് രാജ്യത്തിലെ ഗഹദ്വാലരുമായി ഇവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിര്‍മ്മിതികളും ഇവര്‍ നിര്‍മ്മിച്ചു. നളന്ദ, വിക്രമശില എന്നീ സര്‍വ്വകലാശാലകളെ ഇവര്‍ പരിപോഷിപ്പിച്ചു. ഇവര്‍ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതാണ് റ്റിബെറ്റന്‍ ബുദ്ധമതത്തിന്റെ ഉല്‍ഭവ കാരണം എന്ന് കരുതുന്നു.
| ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍ | ||||||||||||
| സമയരേഖ: | വടക്കന്‍ സാമ്രാജ്യങ്ങള്‍ | തെക്കന്‍ സാമ്രാജ്യങ്ങള്‍ | വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേര്‍ഷ്യന്‍ ഭരണം) |
|||||||||