ദുശ്ശാസനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ദുശ്ശാസനൻ(दुश्यासन). ധൃതരാഷ്ട്രരുടെ രണ്ടാമത്തെ പുത്രൻ. ഭരതൻ, ഭരതശ്രേഷ്ഠൻ, ഭാരതാപസദൻ, ധൃതരാഷ്ട്രജൻ, കൌരവൻ, കൌരവ്യൻ, കുരുശാർദൂലൻ എന്നീ പേരുകൾ ദുശ്ശാസനന്റെ പര്യായങ്ങളായി മഹാഭാരതത്തിൽ പ്രയോഗിച്ചുകാണുന്നു. മഹാഭാരതം കഥയിലുടനീളം ജ്യേഷ്ഠനായ ദുര്യോധനനോട് പൂർണവിധേയത്വം പുലർത്തുന്ന കഥാപാത്രമായാണ് ദുശ്ശാസനൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.


യുധിഷ്ഠിരൻ പാഞ്ചാലിയെ പണയപ്പെടുത്തി ചൂതുകളിക്കുകയും തോല്ക്കുകയും ചെയ്തപ്പോൾ, ദുശ്ശാസനൻ സഭയിൽവച്ച് പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു. ഇതിനു പ്രതികാരമായി ഭീമൻ കുരുക്ഷേത്രത്തിൽവച്ച് ദുശ്ശാസനന്റെ വലതുകൈ പിഴുതെടുക്കുകയും അതുകൊണ്ടുതന്നെ ദുശ്ശാസനനെ അടിക്കുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹത്തിന്റെ മാറുപിളർന്ന് ഭീമൻ രക്തം പാനം ചെയ്തു. ദുശ്ശാസനന്റെ രക്തം മുടിയിൽ പുരട്ടിയതിനുശേഷം മാത്രമാണ്, കൗരവസഭയിൽവച്ച് ദുശ്ശാസനൻ വലിച്ചഴിച്ച തലമുടി പാഞ്ചാലി വീണ്ടും കെട്ടിവച്ചത്.

"http://ml.wikipedia.org/w/index.php?title=ദുശ്ശാസനൻ&oldid=1688593" എന്ന താളിൽനിന്നു ശേഖരിച്ചത്