ഭരതൻ (ദുശ്ശാസനപുത്രൻ)
മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ഭരതൻ. കൗരവരിൽ രണ്ടാമനായ ദുശ്ശാസനന്റെ പുത്രനാണ് ഭരതൻ.അതിധീരനായിരുന്നു ഭരതൻ എന്ന് കുരുക്ഷേത്രയുദ്ധം തെളിയിക്കുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പതിമൂന്നാം നാൾ ദ്രോണാചാര്യർ ചക്രവ്യൂഹം ചമച്ച് അർജ്ജുനപുത്രൻ അഭിമന്യുവിനെ ഉള്ളിൽ കയറ്റി വധിക്കാൻ ശ്രമിക്കുമ്പോൾ ദുര്യോധന നിർദ്ദേശത്താൽ ദുര്യോധനപുത്രൻ ലക്ഷണനും, ദുശ്ശാസനപുത്രൻ ഭരതനും അവനോട് ഏറ്റുമുട്ടുന്നു. അഭിമന്യുവിനെ കൊല്ലുന്നത് ഭരതനാണ്. ഇവർ തമ്മിലുണ്ടായ ഗദായുദ്ധത്തിൽ ഭരതനു സാരമായ പർഇക്കേറ്റിരുന്നു. തുടർന്ന് ബോധരഹിതനായ ഭരതനെ അവിടെനിന്നും മാറ്റി അവൻ രക്ഷപെട്ടു. വീണ്ടും യുദ്ധമുഖത്തെത്തിയ ഭരതൻ കാണുന്നത് നിരായുധനായ അഭിമന്യുവിനെയാണ്. ഭരതന്റെ ഗദാപ്രഹരത്തിലാണ് അഭിമന്യു മരിച്ചു വീഴുന്നത്.
വ്യാസൻ ഭരതനെ അതിധീരയുവാവായി മഹാഭാരതത്തിൽ കാണിച്ചിരിക്കുന്നു. ഭരതനിലും മുതിർന്ന ലക്ഷണനെക്കാളും യുദ്ധനൈപുണ്യം ഉണ്ടായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്. അഭിമന്യുവിനു പതിനാറു വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നതിനാൽ ദുര്യോധനാദികൾ നേരിട്ട് അവനോട് യുദ്ധം ചെയ്യണ്ട എന്നുകരുതിയാവാം ദുര്യോധനൻ അവന്റെ പുത്രനായ ലക്ഷണനേയും ദുശ്ശാസനന്റെ പുത്രൻ ഭരതനേയും ശകുനി പുത്രന്മാരെയും, ശല്യപുത്രന്മാരേയും അഭിമന്യുവിനോട് എതിരിടാൻ നിയോഗിച്ചത്. മുതിർന്നവർ അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്നു മാത്രം. കർണ്ണനും, ദ്രോമ്മരും, ദുര്യോധനനും, ശകുനിയും, ജയദ്രഥനും, ശല്യരും ചേർന്ന് അവന്റെ തേരിനേയും, തേരാളിയേയും കുതിരകളേയും, ഉപയോഗിച്ച ആയുധങ്ങളേയും ഇല്ലാതാക്കി ഭരതനടക്കമുള്ളവർക്ക് സഹായം ചെയ്തുകൊടുത്തു. ദ്രോണർ ഞാൺ മുറിച്ചു, മാർച്ചട്ട മുറിച്ചു കർണ്ണനും ഭരതനെ സഹായിച്ചു.
[തിരുത്തുക] മരണം
കുരുക്ഷേത്രയുദ്ധത്തിൽ പതിനാലാം നാൾ ഘടോൽകചനാണ് ഭരതനെ കൊല്ലുന്നത്. തലേനാൾ അഭിമന്യുവിനെ ചതിച്ചു കൊന്നത് നേരിട്ട് കണ്ട ഘടോൽകചൻ പിറ്റേന്ന് അവനെ യുദ്ധഭൂമിയിൽ തിരഞ്ഞു കണ്ടുപിടിച്ചു യുദ്ധം ചെയ്തു കൊല്ലുകയായിരുന്നു.[1]
[തിരുത്തുക] അവലംബം
- ↑ മഹാഭാരതം (മലയാളം വിവർത്തനം) -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
|
||||||||||||||||||||