സഭാപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഭാപർവ്വം

ദ്രൗപദി വസ്ത്രാക്ഷേപം
(ഒരു ഛായാചിത്രം)
മറ്റൊരു പേർ
പർവ്വം രണ്ടാമത്തേത്
അദ്ധ്യായങ്ങൾ 72
പദ്യങ്ങൾ 4511
പേരിനു പിന്നിൽ മയനിർമ്മിതമായ ഇന്ദ്രപ്രസ്ഥ നഗരിയിലെ പാണ്ഡവരുടെ ജീവിതവും, അതിന്റെ തുടർച്ചയും വർണ്ണിക്കുന്നതിനാൽ
പ്രധാന അദ്ധ്യായങ്ങൾ കളിന്ദജാ വിവാഹം
മയനിർമ്മിത സഭാതലം
ജരാസന്ധവധം
ദിഗ്-വിജയം
രാജസൂയയാഗം
ശിശുപാലവധം
ദ്യൂതക്രിയ
ദ്രൗപദി വസ്ത്രാക്ഷേപം

വ്യാസ രചിതമായ മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ രണ്ടാമത്തെ പർവ്വമാണ് സഭാപർവ്വം.[1] സഭാപർവ്വത്തിൽ 72 അദ്ധ്യായങ്ങളും 4511 പദ്യങ്ങളും ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.[2]. ഖാണ്ഡവദഹനത്തിൽ നിന്നും അസുരശില്പിയായ മയനെ രക്ഷിക്കുന്നതിനാൽ അവൻ പാണ്ഡവർക്ക് ഇന്ദ്രപ്രസ്ഥത്തിൽ മനോഹരമായ ഒരു സഭാമണ്ഡപവും അനുബന്ധ മന്ദിരവും പണിതു ദാനം ചെയ്തു. അതിനെത്തുടർന്നുള്ള പാണ്ഡവരുടെ കഥകൾ വർണ്ണിക്കുന്നതിനാൽ ഗ്രന്ഥകാരൻ മഹാഭാരതത്തിലെ രണ്ടാമത്തെ പർവ്വത്തിനു സഭാപർവ്വം എന്നു പേർ കൊടുത്തു

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
  2. മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- മാതൃഭൂമി പബ്ലീഷേഷ്സ്
"https://ml.wikipedia.org/w/index.php?title=സഭാപർവ്വം&oldid=2851316" എന്ന താളിൽനിന്ന് ശേഖരിച്ചത്