ഗാന്ധാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ വടക്കേ പാക്കിസ്ഥാനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി കിടക്കുന്ന, പുരാതന മഹാജനപദങ്ങളില്‍ ഒന്നായിരുന്നു ഗാന്ധാരം' (സംസ്കൃതം: गन्धार ഉര്‍ദു: گندھارا Gandḥārā; പേര്‍ഷ്യന്‍ ഭാഷയില്‍ വൈഹിന്ദ് എന്നും ഇത് അറിയപ്പെടുന്നു)[1]. പെഷാവറിന്റെ താഴ്വരയില്‍ [2], പോട്ടഹാര്‍ പീഠഭൂമിയില്‍ കാബൂള്‍ നദിക്കരയിലാണ് ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങള്‍ പുരുഷപുരം (ഇന്നത്തെ പെഷാവര്‍) (വാചാര്‍ത്ഥം: പുരുഷന്റെ നഗരം)[3], തക്ഷശില (ഇന്നത്തെ തക്സില).[4] എന്നിവയായിരുന്നു.
ക്രി.മു. 6-ആം നൂറ്റാണ്ടു മുതല്‍ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവര്‍ണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതല്‍ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടില്‍ ക്രി.വ. 1021-ല്‍ മഹമൂദ് ഗസ്നി ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴില്‍ ലാഹോറില്‍ നിന്നോ കാബൂളില്‍ നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. മുഗള്‍ ഭരണകാലത്ത് ഈ പ്രദേശം കാബൂള്‍ പ്രവിശ്യയുടെ ഭാഗമായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Take Our Word For It: Spotlight on Topical Terms
- ↑ Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 59. ISBN 978-1-4051-8243-0.
- ↑ from Sanskrit puruṣa= (primordial) man and pura=city
- ↑ Encyclopædia Britannica: Gandhara