ദ്വാരക
| Dwarka | |
|
|
|
| രാജ്യം | |
| സംസ്ഥാനം | ഗുജറാത്ത് |
| ജില്ല(കൾ) | ജാംനഗർ |
| ജനസംഖ്യ | 33 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 0 m (0 ft) |
അക്ഷാംശവും രേഖാംശവും: 22°14′N 68°58′E / 22.23°N 68.97°E ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാനപട്ടണവും മുൻസിപാലിററി പരിധിയിൽ വരുന്ന പ്രദേശമാണ് ദ്വാരക. പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.
കടലാക്രമണത്തിന്റെ ഫലമായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു.
കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രഘടന
ഭൂമിശാസ്ത്രപരമായി ദ്വാരകസ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും പൂജ്യം അടി(൦ മീറ്റർ)ഉയരത്തിലാണ്. 22.23°N 68.97°E.അക്ഷാംശത്തിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ഭാരതത്തിലെ ഏഴു പുണ്യനഗരം
ഭാരതത്തിലെ ഏഴു പ്രധാന പുണ്യനഗരങ്ങളിൽ ഒന്നാണ് ദ്വാരക.ഇതിൽ വാരണാസിഏറ്റവും പ്രധാനപ്പെട്ടതാകുന്നു.
| “ | അയോധ്യ മധുര മായ കാശി കാഞ്ചി അവന്തിക
പുരി ദ്വാരവതി ചൈവ സപ്തതെ മോക്ഷദായക |
” |
.[1]
ഏഴു സ്ഥലങ്ങളും മോക്ഷപ്രാപ്തി ലഭിക്കുന്ന പുണ്യകേന്ദ്രങ്ങളാണെന്ന് വിശ്വസിക്കുന്നു.ഗരുഡപുരാണത്തിൽ ഇതു വ്യക്തമായി പ്രതിപാദിച്ചിടുണ്ട്.[2][3]
[തിരുത്തുക] ജനസംഖ്യയും സാക്ഷരതയും
2001-ലെ കണക്കെടുപ്പ് പ്രകാരം 33,614 ആണ് ദ്വാരകയിലെ ജനസംഖ്യ.[4]53% പേർ പുരുഷൻമാരും 47 % പേർ സ്ത്രീകളുമാണ്.13% പേർ ആറുവയസിനു താഴെ പ്രായമുള്ളവരാണ്.ദ്വാരകയിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളുടെത് 55% വുമാണ്.
[തിരുത്തുക] ദ്വാരകാധീശക്ഷേത്രം
ഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സ്വർഗ്ഗദ്വാരം(സംസ്കൃതം : स्वर्ग द्वर् )എന്ന കവാടത്തിലൂടെയും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം (സംസ്കൃതം : मोक्ष द्वर्)എന്ന കവാടത്തിലൂടെയുമാണ്.
ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുഗ്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകൈക്കുകടുത്തുവച്ചാണ്. രുഗ്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.
[തിരുത്തുക] പുണ്യ നഗരം
ദ്വാരക എന്ന പേര് ദ്വാർ(സംസ്കൃതം: द्वर्) എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.
നാഗേശ്വര ജ്യോതിർലിംഗം ദ്വാരകൈക്കടുത്ത് സ്ഥിതിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങളിലൊന്നു ദ്വാരകയിലാണ്.
[തിരുത്തുക] ദ്വാരകപീഠം
ശ്രീ ആദിശങ്കരാചാര്യർ ദ്വാരകയിൽ സന്ദർശിക്കുകയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ്തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.
[തിരുത്തുക] ദർശനവും ഉത്സവവും
| രുഗ്മിണി ദേവിയും ദ്വരകാദീശനും | |
രുഗ്മിണി ദേവിയും ദ്വരകാദീശനും |
|
| ക്ഷേത്ര നാമം : | ശ്രീ ദ്വാരകനാഥ് ക്ഷേത്രം |
|---|---|
| വിഗ്രഹനാമം : | കല്യാണ നാരായണൻ |
| ഉപദേവത : | കല്യാണ നാചിയാർ,രുഗ്മിണി ദേവി |
| സ്ഥലം: | ജാംനഗർ ജാംനഗർ |
| സംസ്ഥാനം | ഗുജറാത്ത് |
ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്.വിവിധ ദർശനങ്ങൾ താഴെ പറയുന്നവയാണ്.
- മംഗള
- ശൃംഗാരം
- രാജഭോജം
- ബോഗ്
- സന്ധ്യആരതി
- ശയനം
[തിരുത്തുക] ദ്വാരക രാജാവംശം
മഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം,ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്[5][6][7].ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദേശത്തോടെ നിർമിക്കപെട്ടതാണ്. കംസനെ നിഗ്രഹത്തിനുശേഷം ഉഗ്രസേനനെ മധുരയിലെ രാജാവാക്കി പക്ഷേ ജരാസന്ധൻ മധുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ്ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗരം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കുന്നു.
[തിരുത്തുക] ദ്വാരകനഗരത്തിന്റെ സവിശേഷത
ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്.
[തിരുത്തുക] സമുദ്രത്തിൽ മുങ്ങിപോകുന്നു
ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരിച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം,മഹാഭാരതയുദ്ധം കഴിഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തിനപുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമുദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതിഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.
| “ | സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി.തെരുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമുദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥലത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമായി അവശേഷിച്ചു.ഒരു ഓർമമാത്രമായി.വിഷ്ണുപുരാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു. | ” |
[തിരുത്തുക] പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൾ
ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തിന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്,ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറികളിലും പരിശോധിക്കുകയും കാലപഴക്കം നിർണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃകസ്വത്ത് സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത് വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.[10][11][12]
[തിരുത്തുക] അവലംബം
- ↑ http://astrovision.ca/media/download_gallery/GarudaPurana.pdf
- ↑ http://www.garudapuran.com/
- ↑ http://www.astrojyoti.com/garudapurana.htm
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03.
- ↑ http://www.ramanuja.org/sv/bhakti/archives/dec98/0053.html
- ↑ http://www.astrojyoti.com/skandapurana.htm
- ↑ http://srimadbhagavatam.com/
- ↑ http://www.sacred-texts.com/hin/vp/vp093.htm
- ↑ http://www.mahabharata-resources.org/
- ↑ http://satyabhashnam.blogspot.com/2009/01/dwarka-underwater-hindu-vedic.html
- ↑ http://www.hinduwisdom.info/Dwaraka.htm
- ↑ http://www.hvk.org/articles/1205/16.html
[തിരുത്തുക] കൂടുതൽ വായിക്കുവാൻ
- Archaeology of Bet Dwarka Island(Dr. A.S. Gaur,Shri Sundaresh,Shri K.H. Vora ISBN:9788173052989)