ശ്വേതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിരാടരാജാവിന്റെ പുത്രനാണ് ശ്വേതൻ. ഇദ്ദേഹം ഉത്തരന്റെ സഹോദരനായിരുന്നു . കോസലരാജകുമാരിയായ സുരഥയിൽ വിരാടന് ജനിച്ചവനാണ് ശ്വേതൻ. ഭാരതയുദ്ധത്തിൽ ഈ വീരൻ പാണ്ടവപക്ഷം ചേർന്ന് പോരാടി . ഇദ്ദേഹത്തിന്റെ സഹോദരനായ ഉത്തരനെ ശല്യർ കൊന്നപ്പോൾ , ഇദ്ദേഹം പകയോടെ ശല്യരെയും കൌരവപ്പടയെയും ആക്രമിച്ചു . ശല്യർ മരണത്തോടടുത്തപ്പോൾ ഭീഷ്മർ ഇടപെടുകയും , തുടർന്ന് ഭീഷ്മരുമായി ഇദ്ദേഹം പോരാടുകയും ചെയ്തു . പല ഘട്ടത്തിലും ഇദ്ദേഹം ഭീഷ്മരെ വധിക്കുമെന്ന് തോന്നിച്ചു . ഒടുവിൽ അവസരോചിതമായി ഭീഷ്മർ പ്രയോഗിച്ച ഒരു ദിവ്യാസ്ത്രമേറ്റ് ശ്വേതൻ മരിച്ചു വീണു .

അവലംബം[തിരുത്തുക]

[1]

  1. Mahabharatha translation by Ganguly-bheeshma parva.
"https://ml.wikipedia.org/w/index.php?title=ശ്വേതൻ&oldid=2336836" എന്ന താളിൽനിന്ന് ശേഖരിച്ചത്