ശക്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവ വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് ശക്തി(ദേവനാഗരി: शक्ति). [1] നിർമ്മാണാത്മകമായ സ്ത്രൈണ സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. [2] ശിവന്റെ അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ സതിയും, ഹിമവാന്റെയും മേനയുടെയും പുത്രിയായ പാർവതിയും ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.