കണാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപിലൻ · പതഞ്ജലി · ഗൗതമൻ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യർ · രാമാനുജാചാര്യർ
മധ്വാചാര്യർ · നിംബാർക്കൻ
വല്ലഭാചാര്യർ · മധുസൂധനൻ ·
നാമദേവൻ · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി
അരബിന്ദോ · സ്വാമി ശിവാനന്ദൻ
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം


ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയിൽ ഭാരതത്തിൽ ജീവിച്ചിരുന്ന[അവലംബം ആവശ്യമാണ്] ഒരു പണ്ഡിതനാണ് കണാദൻ. രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചെർന്നാണ്‌ എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദൻ വാദിച്ചു. കണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാർശനികനാണ്‌ ഇദ്ദേഹം. രാസമാറ്റം സംബന്ധിച്ച ആദ്യ ആശയങ്ങൾ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു[ആര്?]. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു. വൈശേഷികദർശനമെന്ന തത്ത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.

നിരുക്തം[തിരുത്തുക]

കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ്‌ കണാദനർത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌.[അവലംബം ആവശ്യമാണ്] വിളവെടുപ്പിന്‌ ശേഷം വയലിൽനിന്നോ വഴിയിൽ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികൾ ഭക്ഷിച്ചു ജിവിച്ച സന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. ശിവൻ മൂങ്ങയുടെ രൂപത്തിൽ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങൾ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം.[അവലംബം ആവശ്യമാണ്] ഇത്തരത്തിൽ കണാദനെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

കണാദൻ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബുദ്ധനു ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതർ വാദിക്കുന്നു.[ആര്?] വായുപുരാണം, പദ്‌മപുരാണം, ന്യായകോശം, മഹാഭാരതം എന്നിവയിൽ കണാദനെക്കുറിച്ച്‌ പരാമർശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ ശങ്കരമിശ്രൻ രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ നന്ദലാൽ സിൻഹയുടെ അഭിപ്രായത്തിൽ, ബി.സി. 10-6 ശതകങ്ങൾക്കിടയിലാണ്‌ കണാദന്റെ കാലം. മിഥിലയാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്]

വൈശേഷികം[തിരുത്തുക]

പ്രധാന ലേഖനം: വൈശേഷികം

രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചേർന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദർശനം പറയുന്നു.[അവലംബം ആവശ്യമാണ്] ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാൻ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.

വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ പ്രശസ്‌തപാദരുടെ `പദാർത്ഥധർമസംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: ദ്രവ്യം, ഗുണം, കർമം, സാമാന്യം, വിശേഷം, സമവായം. ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്‌. രൂപം, രസം, ഗന്ധം, സ്‌പർശം, സംഖ്യ, പരിമാണം, വേർതിരിവ്‌ (പൃഥക്ത്വം), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്‌നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദൻ വിവരിച്ചിട്ടുണ്ട്‌.

അവലംബം[തിരുത്തുക]


കുറിപ്പുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കണാദൻ&oldid=1910560" എന്ന താളിൽനിന്നു ശേഖരിച്ചത്