കവിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
കവിയൂർ കിഴക്കെനട
കവിയൂർ കിഴക്കെനട
കവിയൂർ ശ്രീ മഹാദേവക്ഷേത്രം is located in Kerala
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 9°23′47″N 76°36′36″E / 9.39639°N 76.61000°E / 9.39639; 76.61000
പേരുകൾ
മറ്റു പേരുകൾ: Kaviyoor Temple
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം: കേരളം
ജില്ല: പത്തനംതിട്ട
പ്രദേശം: കവിയൂർ
Architecture and culture
പ്രധാന പ്രതിഷ്ഠ:: തൃക്കവിയൂരപ്പൻ
പാർവ്വതി
ഹനുമാൻ
പ്രധാന ഉത്സവങ്ങൾ: ഉത്സവം (ധനു)
ലിഖിതരേഖകൾ: 1
മേലെഴുത്തുകൾ: കവിയൂർ ശിലാശാസനം
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ. ഡി. 951-ൽ (പുനഃനിർമാണം)
ക്ഷേത്രഭരണസമിതി: തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം. എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്റെ അടിത്തറയിലാണ് ഉള്ളത്. കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്. അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്.[1] പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ[2]

ഐതിഹ്യം[തിരുത്തുക]

കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു നിലകൊള്ളുന്ന ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ്[അവലംബം ആവശ്യമാണ്]. പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു തുടങ്ങിയ ഉപദേവന്മാരും പ്രതിഷ്ഠകളായുണ്ട്. ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു. കലിവർഷം 4051-4052 (ക്രി. വർഷം 951-952) എഴുതിയതാണ് ഈ ചരിത്രരേഖകൾ. കേരളീയ ദാരുശിൽപശൈലിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രസമുച്ചയം.

പ്രാചീന കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നാണ് കവിയൂർ ഗ്രാമം.

ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങൾ ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്റ് ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്റെ വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.[അവലംബം ആവശ്യമാണ്] അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്റെ ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.

കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.[അവലംബം ആവശ്യമാണ്] 18-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. കവിയൂർ ക്ഷേത്രം
  2. കേരളോല്പത്തി -- The Origin of Malabar -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
"http://ml.wikipedia.org/w/index.php?title=കവിയൂർ_മഹാദേവക്ഷേത്രം&oldid=1929025" എന്ന താളിൽനിന്നു ശേഖരിച്ചത്