കൊട്ടിയൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷാംശവും രേഖാംശവും: 11°52′28.45″N 75°51′44.46″E / 11.8745694°N 75.86235°E
| കൊട്ടിയൂർ | |
| 11.87° N 75.85° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | |
| ' | |
| വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
| ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670651 +o490 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | കൊട്ടിയൂർ അമ്പലം |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ. തെക്കിന്റെ കാശി എന്നും കൊട്ടിയൂർ അറിയപ്പെടുന്നു. കണ്ണൂർ വയനാട് ജില്ലാ അതിർത്തി ഗ്രാമമായ കൊട്ടിയൂരിലെ താമസക്കാരിൽ അധികവും തിരുവിതാംകൂറിൽ നിന്നു കുടിയേറി വന്നവരുടെ പിൻതലമുറകളിൽ പെട്ടവരാണ്. വില്യം ലോഗന്റെ മലബാർ മാനുവലിൽ കൊട്ടിയൂരിനെ കുറിച്ച് പരാമർശമുണ്ട്.
കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. പല സ്ഥലങ്ങളിൽ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ആളുകൾ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.