അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അന്നപൂർണ്ണേശ്വരി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1]ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം അന്നപൂർണേശ്വരിക്കാണ്.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

സ്ഥലത്തെ ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.[2] കാശിയിലെ അന്നപൂർണ്ണേശ്വരി ദേവി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നു എന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ദേവി വന്നു എന്നും ആണ് വിശ്വാസം. ഇവിടെ ര‍ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.

[തിരുത്തുക] ഉത്സവങ്ങൾ

ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഭജന, കഥാപ്രസംഗം, ഓട്ടൻ‌തുള്ളൽ തുടങ്ങിയ കലാപരിപാടികൾ നടക്കുന്നു.[3]

[തിരുത്തുക] വിഷുവിളക്ക്

വിഷു വിളക്കു ഉൽസവമാണ് ഇവിടെ പ്രധാനം. എഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. ഈ ഉൽസവത്തിലെ പ്രധാന ആകർഷണം, ക്ഷേത്രതിനു മുന്നിലും ചുറ്റിലുമായി നിർമ്മികുന്ന വട്ടപന്തലാണ്. മുള കൊണ്ടും ഓല കൊണ്ടും 101 തേക്കിൻ തൂണുകലാണ് ഈ പന്തൽ നിർമ്മിക്കുന്നത്. ചെറുകുന്ന്, കണ്ണപുരം, ഇരിണാവ്, പറശ്ശിനി ദേശക്കാരുടെ വക കാഴ്ചവരവും വെടിക്കെട്ടും ഗംഭീരമാണ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://www.india9.com/i9show/Cherukunnu-Annapoorneshwari-Temple-20975.htm
  2. http://www.hindu.com/2005/10/07/stories/2005100712360300.htm

[തിരുത്തുക] മറ്റു ലിങ്കുകൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി