ജഗന്നാഥ ക്ഷേത്രം, തലശ്ശേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജഗന്നാഥ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. 1908-ൽ ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. നെൽവയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ് ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.[1]
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽ പെട്ട ആളുകൾക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു.[അവലംബം ആവശ്യമാണ്] ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലാണ് ക്ഷേത്രോത്സവം. (ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ).
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753696&articleType=festival&contentId=6808015&tabId=9&BV_ID=@@@