മാടായി
| മാടായി | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Kerala | ||
| ജില്ല(കൾ) | Kannur | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 11°58′0″N 75°18′0″E / 11.966667°N 75.3°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് മാടായി. പഴയങ്ങാടി ഉൾപെട്ട മാടായി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മാടായി ഒരു ഗ്രാമം മത്രമല്ല, പ്രചീനമായ പ്രദേശം കൂടിയാണു. മാടായിപ്പാറ,മാടായിക്കാവ്, മാടായി പള്ളി എന്നിവ പ്രശസ്തമാണു.
മാടായിയിലെ മാലിക് ഇബ്ൻ ദിനാർ മോസ്ക് (മാടായി മോസ്ക്) പ്രശസ്തമാണ് . ഈ സുന്ദരമായ മോസ്ക് നിർമ്മിച്ചത് മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബ്ൻ ദിനാർ ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ വചനം പ്രചരിപ്പിക്കുവാനാറ്യി ഇന്ത്യയിൽ എത്തിയ അദ്ദേഹം മെക്കയിൽ നിന്ന് കൊണ്ടുവന്ന ഒരു വെളുത്ത മാർബിൾ പാളി ഈ മോസ്കിൽ ഉണ്ട്[അവലംബം ആവശ്യമാണ്]. ഇതിനു അടുത്തായി മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ സ്ഥാപിച്ച ഒരു കോട്ടയുടെ തകർന്ന അവശിഷ്ടങ്ങളും ഉണ്ട്[അവലംബം ആവശ്യമാണ്].
മാടായി കാവും ഇവിടെ ആണ് സ്ഥിതിചെയ്യുന്നത്.