പിണറായി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിണറായി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°48′41″N 75°30′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾപാറപ്രം, പിണറായി നോർത്ത്, ഇടക്കടവ്, ചേരിക്കൽ, കോഴൂർ, ഓലയമ്പലം, വെണ്ടുട്ടായി, എരുവട്ടി, കാപ്പുമ്മൽ, പാനുണ്ട, ഓലായിക്കര, ഉമ്മൻചിറ, പെനാങ്കിമെട്ട, പന്തക്കപ്പാറ, പിണറായി തെരു, കോളാട്, കിഴക്കുംഭാഗം, പടന്നക്കര, പിണറായി വെസ്റ്റ്
ജനസംഖ്യ
ജനസംഖ്യ28,759 (2001) Edit this on Wikidata
പുരുഷന്മാർ• 13,871 (2001) Edit this on Wikidata
സ്ത്രീകൾ• 14,888 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.14 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221256
LSG• G130703
SEC• G13052
Map
പിണറായി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിണറായി (വിവക്ഷകൾ) എന്ന താൾ കാണുക. പിണറായി (വിവക്ഷകൾ)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പിണറായി, എരുവട്ടി എന്നീ വില്ലേജുകൾ ഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പിണറായി ഗ്രാമപഞ്ചായത്ത്[1]

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

ഓലയമ്പലം-കേളാലൂർ-കായലോട്-കോട്ടയത്തങ്ങാടി റോഡാണ്‌ പഞ്ചായത്തിലെ പുരാതനമായ റോഡ്. തലശ്ശേരി, കണ്ണൂർ എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താാവളമണ് ഏറ്റവും അടുത്ത വിമാനത്താവളം. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം(93 കി. മീ)[2], മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

  1. പാറപ്രം
  2. പിണറായി നോർത്ത്
  3. ചേരിക്കൽ
  4. ഓലയമ്പലം
  5. വെണ്ടുട്ടായി
  6. കോഴൂർ
  7. പാനുണ്ട
  8. ഓലായിക്കര
  9. എരുവട്ടി
  10. കാപ്പുമ്മൽ
  11. പൊക്കിമൊട്ട
  12. പന്തക്കപ്പാറ
  13. ഉമ്മൻചിറ
  14. കിഴക്കും ഭാഗം
  15. പടന്നക്കര
  16. പിണറായി തെരു
  17. കോളാട്
  18. പിണാറായി വെസ്റ്റ്

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

ഭൂമിശാസ്ത്രപരമായി പുഴയോട് ചേർന്നുള്ള ചതുപ്പുനിലം, ഏക്കൽമണ്ണുള്ള വയൽപ്രദേശം, സമതലപ്രദേശം, ഇടത്തരം ചെരിവുകൾ, ചെറിയ കുന്നിൻപ്രദേശം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ‌

ജലപ്രകൃതി[തിരുത്തുക]

അഞ്ചരക്കണ്ടി പുഴ, ഇതിന്റെ ഭാഗമായ അണ്ടല്ലൂർ-മേലൂർ പുഴ, ചിറകൾ, തോടുകൾ എന്നിവയാണ്‌ പ്രധാന ജലസ്രോതസ്സുകൾ.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
20.04 18 28579 13871 14888 1435 1073 94.14 97.48 91.07

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1961-വരെ എരുവട്ടിയും, പിണറായിയും രണ്ട് പഞ്ചായത്തുകളായിരുന്നു, 1961-ലാണ്‌ ഈ പഞ്ചായത്തുകളെ യോജിപ്പിച്ച് പിണറായി പഞ്ചായത്ത് നിലവിൽ വന്നത്. കുഞ്ഞുകുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [3]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പിണറായി ഗ്രാമപഞ്ചായത്ത്
  2. http://pinarayi.entegramam.gov.in/index.php?option=com_content&task=view&id=60&Itemid=45[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5