വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ഥാനം: 12°3′10″N 75°14′20″E / 12.05278°N 75.23889°E / 12.05278; 75.23889 കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ പയ്യന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. കുഞ്ഞിമംഗലം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് ചെറുതാഴം പഞ്ചായത്തും വടക്ക് പെരുമ്പപ്പുഴയും തെക്ക് രാമന്തളി പഞ്ചായത്തും പടിഞ്ഞാറ് പയ്യന്നൂർ മുൻസിപ്പാലിറ്റിയുമാണ്. പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കുഞ്ഞിമംഗലം. പഴയ മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിലൊന്നാണ് ചെറുതാഴം-കുഞ്ഞിമംഗലം പഞ്ചായത്ത്. 1962-ൽ ഈ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോൾ കുഞ്ഞിമംഗലം പ്രദേശത്തെ ഏഴു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവിൽ വന്നു.[1].[2]
2001-ലെ കാനേഷുമാരി പ്രകാരം കുഞ്ഞിമംഗലത്തെ ജനസംഖ്യ 8253 പുരുഷന്മാരും 9761 സ്ത്രീകളും ഉൾപ്പെടെ 18014 ആണ്.[2]
- എടാട്ട്
- ചെരാട്ട്
- കുന്നിന് കിഴക്ക്
- പറമ്പത്ത്
- കിഴക്കാനി
- മല്ലിയോട്ട്
- പണചിര
- അങ്ങാടി
- തലായി
- തെക്കുംബാട്
- പുതിയ പുഴക്കര
- കുതിരുമൽ
- കണ്ടംകുളങ്ങര
- വടക്കുംബാട്
- ↑ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
| കാ · സം · തി
|
|
|
|
|
| നഗരസഭകൾ |
|
|
| താലൂക്കുകൾ |
|
|
| ബ്ലോക്ക് പഞ്ചായത്തുകൾ |
|
|
| ഗ്രാമ പഞ്ചായത്തുകൾ |
|
|
| നിയമസഭാമണ്ഡലങ്ങൾ |
|
|
|
|
|