മയ്യിൽ ഗ്രാമപഞ്ചായത്ത്
| മയ്യിൽ | |
| 12.04° N 75.46° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| പ്രെസിഡന്റ് | എം. പത്മാവതി |
| വിസ്തീർണ്ണം | 33.08ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 25223 |
| ജനസാന്ദ്രത | 762/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670602 +91 460 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | വേളം മഹാഗണപതി ക്ഷേത്രം |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഇരിക്കൂർ ബ്ലോക്കിലും,തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും , കണ്ണൂർ ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. ഫുട്ബോൾ കളിയുടെ കണ്ണൂർ ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
വടക്കുഭാഗത്ത് കുറുമാത്തൂർ, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മലപ്പട്ടം, കുറ്റ്യാട്ടൂർ, ചെങ്ങളായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൊളച്ചേരി പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുമാണ് ഈ പഞ്ചായത്തിന്റെ അതിരുകൾ[1].
[തിരുത്തുക] ചരിത്രം
മദ്ധ്യകാലഘട്ടങ്ങളിൽ ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. മൈസൂർ സുൽത്താൻമാരുടെ പടയോട്ടത്തെത്തുടർന്ന് പരമ്പരാഗതമായ സാമൂഹ്യഘടനയും, സാമ്പത്തിക ക്രമവും മാറാൻ തുടങ്ങി. ബ്രിട്ടീഷ് അധീശത്വത്തോടെ ഈ മാറ്റം പൂർണമായി.
[തിരുത്തുക] പഞ്ചായത്ത് രൂപവത്കരണം
1962-ൽ മൂന്നു വില്ലേജുകൾ സംയോജിപ്പിച്ചു കൊണ്ടാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്[2]. ഇതുവരെയുള്ള പഞ്ചായത്തു പ്രസിഡണ്ടുമാരുടെ പട്ടിക താഴെ
| വർഷം | പേര് |
|---|---|
| 1964 - 1979 | കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ |
| 1979 - 1984 | ഐ. ത്രിവിക്രമൻ നമ്പൂതിരി |
| 1988 - 1995 | കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ |
| 1995 - 2000 | കെ. രുക്മിണി ടീച്ചർ |
| 2000-2005 | ടി.ഒ. നാരായണൻ |
| 2005- 2010 | കെ. ബാലകൃഷ്ണൻ |
| 2010- | എം. പത്മാവതി |
[തിരുത്തുക] സാംസ്കാരിക സവിശേഷതകൾ
മലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങൾ എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 19 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്[3].
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
|---|---|---|---|---|---|---|---|---|---|---|---|---|
| 33.08 | 17 | 3931 | 4044 | 12430 | 12793 | 25223 | 762 | 1029 | 94.54 | 83.50 | 88.93 |
[തിരുത്തുക] തൊഴിൽ മേഖല
പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. നെല്ല്, റബ്ബർ, തെങ്ങ്, കുരുമുളക്, കപ്പ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്. മയ്യിൽ കൈത്തറിയുടെയും,ബീഡിയുടെയും നാട് കൂടിയാണ്. കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
നെല്പാടങ്ങളാൽ സമൃദ്ധ്മായ ഒരു പ്രദേശമാണിവിടം.കണ്ടക്കൈ,ചെക്ക്യാട്ട്കാവ്,കടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നെല്പാടങ്ങൾ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു.
[തിരുത്തുക] ജലപ്രകൃതി
ശരാശരി വർഷപാതാനുപാതം 320 സെ.മീ ആണ്. മയ്യിൽ മുല്ലക്കൊടി നീർമറിയുടെ വടക്കു ഭാഗത്ത് വളപട്ടണം പുഴയിലേക്കും, തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ പോഷക നദിയുമായ കാട്ടാമ്പള്ളി പുഴയിലേക്കുമാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇതു കൂടാതെ അനേകം തോടുകളും,പുഴകളും ഈ പഞ്ചായത്തിലെ ജലസ്രോതസ്സായുണ്ട്.
[തിരുത്തുക] വിദ്യാഭ്യാസം
മയ്യിൽ പഞ്ചായത്തിൽ ആകെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ഐ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്[4]. ഇതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള എം.ബി.എ. കോളേജ്, ഐ.റ്റി.എം. കോളേജ്, ബി.എഡ് കോളേജ്, ടി.ടി.സി. കോളേജ് എന്നിവ ഈ പഞ്ചായത്തിലുണ്ട്.
[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മയ്യിൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ(ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ,മയ്യിൽ)
- ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ
- ഐ.ടി.എം. കോളേജ്,മയ്യിൽ
[തിരുത്തുക] ആരോഗ്യം
മയ്യിൽ ഗവൺമെന്റ് ആശുപത്രി, ഹോമിയോ ഡിസ്‌പെൻസറി,മയ്യിൽ, ആയുർവേദ ഡിസ്‌പെൻസറി, കണ്ടക്കെ, കെ.എം ഹോസ്പിറ്റൽ,ഇടൂഴി ആര്യവൈദ്യശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങൾ. വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും ആശ്രയിക്കുന്നത് കണ്ണൂർ നഗരത്തിലെ ജില്ലാ ആശുപത്രിയെയും, സ്വകാര്യ ആശുപത്രികളെയും, പരിയാരം മെഡിക്കൽ കോളേജിനെയും ആണ്. മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും രണ്ട് മൃഗസംരക്ഷണകേന്ദ്രങ്ങളും ഇവിടെയുണ്ട്.
[തിരുത്തുക] രാഷ്ട്രീയം
കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വളക്കൂറുള്ള ഒരു പ്രദേശം ആണ് ഇത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി, കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ എന്നിവർ ഉദാഹരണങ്ങളാണ്.
[തിരുത്തുക] ആരാധനാലയങ്ങൾ
- വേളം ശ്രീ മഹാഗണപതി ക്ഷേത്രം
- ചെക്യാട്ട് വിഷ്ണുക്ഷേത്രം
- ചെക്യാട്ട് വേട്ടക്കൊരുമകൻ ക്ഷേത്രം
- മയ്യിൽ പള്ളി
- ഒറപ്പൊടി പള്ളി
[തിരുത്തുക] വില്ലേജുകൾ
മയ്യിൽ, കയരളം, കണ്ടക്കൈ. ഇതിൽ മയ്യിൽ വില്ലേജോഫീസ് വള്ളിയോട്ട് സ്ഥിതി ചെയ്യുന്നു. കയരളം വില്ലേജോഫീസ് മയ്യിലിൽ തന്നെ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] വാർഡുകളും ജനപ്രതിനിധികളും
| നമ്പർ | വാർഡ് | ജനപ്രതിനിധി | പാർട്ടി | സംവരണം |
|---|---|---|---|---|
| 1 | ഒറപ്പൊടി | രമാവതി | സി.പി.ഐ.എം. | സ്ത്രീ |
| 2 | കണ്ടക്കൈ | പി.കെ. പത്മാവതി | സി.പി.ഐ.എം. | സ്ത്രീ |
| 3 | കൊട്ടയാട് | രജനി. സി. | സി.പി.ഐ.എം. | സ്ത്രീ |
| 4 | ഇരുവാപ്പുഴ നമ്പ്രം | ലളിത. പി. | സി.പി.ഐ.എം. | സ്ത്രീ |
| 5 | പെരുവങ്ങൂർ | രാധിക. കെ. | സി.പി.ഐ.എം. | സ്ത്രീ |
| 6 | വേളം | പി.പി. സ്നേഹജൻ | സി.പി.ഐ.എം. | പട്ടികജാതി |
| 7 | മയ്യിൽ | കെ.കെ. രാമചന്ദ്രൻ | സി.പി.ഐ.എം. | പൊതുവായത് |
| 8 | വള്ളിയൊട്ടു് | എം. രാഘവൻ | സി.പി.ഐ.എം. | പൊതുവായത് |
| 9 | തായംപൊയിൽ | കെ. രാമചന്ദ്രൻ | സി.പി.ഐ.എം. | പൊതുവായത് |
| 10 | നിരന്തോട് | എം. ഭരതൻ | സി.പി.ഐ.എം. | പൊതുവായത് |
| 11 | അരയിടത്ത് ചിറ | എം. പത്മാവതി | സി.പി.ഐ.എം. | സ്ത്രീ |
| 12 | ചെറുപഴശ്ശി | കെ.പി. ബാലകൃഷ്ണൻ | സി.പി.ഐ.എം. | പൊതുവായത് |
| 13 | പെരുമാച്ചേരി | കെ. ശ്യാമള | സി.പി.ഐ.എം. | സ്ത്രീ |
| 14 | മേച്ചേരി | കെ.വി. ലീല | സി.പി.ഐ.എം. | സ്ത്രീ |
| 15 | കയരളം | പി.പി. രമേശൻ | സി.പി.ഐ.എം. | പൊതുവായത് |
| 16 | നണിയൂർ നമ്പ്രം | പി. ശാരദ | സി.പി.ഐ.എം. | സ്ത്രീ |
| 17 | അരിമ്പ്ര | ടി.പി. മനോഹരൻ | സി.പി.ഐ.എം. | പൊതുവായത് |
| 18 | മുല്ലക്കൊടി | മുകുന്ദൻ.കെ. | സി.പി.ഐ.എം. | പൊതുവായത് |
[തിരുത്തുക] ധനകാര്യ സ്ഥാപനങ്ങൾ
മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്, മുല്ലക്കൊടി സഹകരണ ബാങ്ക് എന്നിവയാണ് മയ്യിലിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ. കാർഷിക വികസന ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെയും ഓരോ ശാഖകളും ഈ പഞ്ചായത്തിലുണ്ട്.
[തിരുത്തുക] തപ്പാലാഫീസുകൾ
മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] മറ്റു സർക്കാർ ഓഫീസുകൾ
വൈദ്യുതിബോർഡ്, ടെലഫോൺ എക്സ്ചേഞ്ച്, കൃഷിഭവൻ എന്നിവ സ്ഥിതി ചെയ്യുന്നത് മയ്യിൽ പട്ടണത്തിൽ തന്നെയാണ്. വാട്ടർ അതോററ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് പാടിക്കുന്നിലാണ്[6].
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 20 കി.മീ അകലെ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരിൽ നിന്ന് ഉദ്ദേശം 110 കി.മീ അകലെ
[തിരുത്തുക] അവലംബം
- ↑ http://lsgkerala.in/mayyilpanchayat/
- ↑ http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127
- ↑ http://lsgkerala.in/mayyilpanchayat/general-information/history/
- ↑ http://lsgkerala.in/mayyilpanchayat/general-information/description/
- ↑ http://www.lsg.kerala.gov.in/election/candidateDetails.php?year=2010&t=5&d=13&lb=1127
- ↑ http://lsgkerala.in/mayyilpanchayat/general-information/description/