തളിപ്പറമ്പ് താലൂക്ക്
കേരളത്തിൽ കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് തളിപ്പറമ്പ് താലൂക്ക്. കണ്ണൂർ താലൂക്ക്, തലശ്ശേരി താലൂക്ക് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ[1].
ഉള്ളടക്കം |
[തിരുത്തുക] തളിപ്പറമ്പ് ബ്ലോക്ക്
ആലക്കോട്, ചപ്പാരപ്പടവ്, ചെങ്ങളായി, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, നടുവിൽ, നാറാത്ത്, പാപ്പിനിശ്ശേരി, പരിയാരം, പട്ടുവം, ഉദയഗിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് ബ്ലോക്ക്. [2]
[തിരുത്തുക] പയ്യന്നൂർ ബ്ലോക്ക്
പയ്യന്നൂർ, ചെറുപുഴ, ചെറുതാഴം, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പെരിങ്ങോം-വയക്കര, രാമന്തളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പയ്യന്നൂർ ബ്ലോക്ക്. [2]
[തിരുത്തുക] ഇരിക്കൂർ ബ്ലോക്ക്
ഇരിക്കൂർ, ഏരുവേശ്ശി, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ശ്രീകണ്‌ഠാപുരം, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[2]
[തിരുത്തുക] അവലംബം
- ↑ കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
- ↑ 2.0 2.1 2.2 കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)
|
|||||||||||||||||||||||||||||||||||||||||||||||||||||