പാനൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം.ദേശീയപ്രസ്ഥാനകാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേയും ദേശീയവാദികളുടേയും കേന്ദ്രമായിരുന്നു. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്[1].
പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി സംസ്ഥാനപാത 37ൽ കിടക്കുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി ഏറ്റവും അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് (കരിപ്പൂർ)
പ്രധാനസ്ഥാപനങ്ങൾ [തിരുത്തുക]
- പാനൂർഹയർ സെക്കണ്ടറി സ്കൂൾ .
- സാമൂഹികാരോഗ്യകേന്ദ്രം
- ബി.ആർ.സി.
- വിദ്യാഭ്യാസ ഉപ ആഫീസ്.
- പോലീസ് സറ്റേഷൻ
അവലംബം [തിരുത്തുക]
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.