മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാങ്ങാട്ടിടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് മാങ്ങാട്ടിടം , കണ്ടംകുന്ന് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2].

ഉള്ളടക്കം

[തിരുത്തുക] ഗ്രാമ പഞ്ചായത്ത് വാർഡുകൾ

സി.പി.ഐ(എം)-ലെ എ.വസന്ത ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. [3]

  1. വട്ടിപ്രം
  2. കണ്ടേരി
  3. മെരുവമ്പായി
  4. കണ്ടംകുന്ന്
  5. നീർവേലി
  6. ആയിത്തറ
  7. മമ്പറം
  8. കൈതേരി 12-ആം മൈൽ
  9. കൈതേരി 11-ആം മൈൽ
  10. രാമപുരം
  11. കരിയിൽ
  12. കുറുമ്പക്കൽ
  13. അയ്യപ്പൻതോട്
  14. ആമ്പിലാട്
  15. മാങ്ങാട്ടിടം
  16. ശങ്കരനെല്ലൂർ
  17. കൊയൊലോട്
  18. കീരാച്ചി

[തിരുത്തുക] ഭൂമിശാസ്ത്രം

[2]

[തിരുത്തുക] അതിരുകൾ

[തിരുത്തുക] ഭൂപ്രകൃതി

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശം, കുന്നിൻ ചരിവുകൾ, താഴ്‌വരയിലെ വയലുകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്‌.

[തിരുത്തുക] ജലപ്രകൃതി

പഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയും പഞ്ചായത്തിനുള്ളിലൂടെ ഒഴുകുന്ന അയ്യപ്പൻ തോട്, കൈതേരി തോടു എന്നിവയുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകൾ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
33.31 18 29766 14492 15274 894 1054 92.79 96.94 88.88

[തിരുത്തുക] ചരിത്രം

മാങ്ങാട്ടിടം , കണ്ടംകുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി 1963-ലാണ്‌ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [4]. 1964-ൽ സ്ഥാപിക്കപ്പെട്ട നിർമ്മലഗിരി കോളേജ് ആണ്‌ പ്രധാന ഉന്നതവിദ്യാഭ്യാസസ്ഥാപനം.

[തിരുത്തുക] ഗതാഗതം

തലശ്ശേരി-കൂർഗ് റോഡ് ഈ പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നത്.

[തിരുത്തുക] ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

[തിരുത്തുക] അവലംബം

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി