അക്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acre (state) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്രേ
Skyline of അക്രേ
പതാക അക്രേ
Flag
ഔദ്യോഗിക ചിഹ്നം അക്രേ
Coat of arms
Location of the State of Acre in Brazil
Location of the State of Acre in Brazil
Country Brazil
CapitalRio Branco
ഭരണസമ്പ്രദായം
 • GovernorBinho Marques Workers' Party
 • Vice GovernorCarlos César Messias
വിസ്തീർണ്ണം
 • ആകെ[[1 E+11_m²|1,52,581 ച.കി.മീ.]] (58,912 ച മൈ)
•റാങ്ക്16th
ജനസംഖ്യ
 (2005 census)
 • ആകെ6,46,962
 • കണക്ക് 
(2006)
686,652
 • റാങ്ക്25th
 • ജനസാന്ദ്രത4.2/ച.കി.മീ.(11/ച മൈ)
 • സാന്ദ്രതാ റാങ്ക്23rd
Demonym(s)Acreano
GDP
 • Year2006 estimate
 • TotalR$ 4,835,000,000 (26th)
 • Per capitaR$ 7,041 (18th)
HDI
 • Year2005
 • Category0.751 – medium (16th)
സമയമേഖലUTC-4 (BRT-1)
Postal Code
69900-000 to 69999-000
ISO കോഡ്BR-AC

ബ്രസീലിലെ ഒരു അതിർത്തിപ്രവിശ്യയാണ് അക്രേ. ബൊളിവിയ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീർണം 153,150 ച.കി.മീ. ധാരാളം നദികൾ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയിൽനിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസിൽ ലയിക്കുന്ന അക്രേ ഗതാഗതസൗകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാർഗ്ഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.

മുമ്പ് ഒരു ബൊളീവിയൻ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീൽക്കാരായ റബർവെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവർ ബൊളീവിയൻ ഗവൺമെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളർ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ൽ ബ്രസീലിയൻ ഗവൺമെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രേ&oldid=3966753" എന്ന താളിൽനിന്ന് ശേഖരിച്ചത്