കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൊളവല്ലൂർ, പുത്തൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു, 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്,[2]. അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[3]
ഉള്ളടക്കം |
[തിരുത്തുക] ഗ്രാമ പഞ്ചായത്ത് വാർഡുകൾ
ജനതാദൾ (എസ്)-ലെ കെ.പി. ചന്ദ്രൻ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളാണുള്ളത്. [4]
- മാവിലേരി
- ചെണ്ടയാട്
- കുന്നോത്തുപറമ്പ്
- ചിറ്റാരിത്തോട്
- ജാതിക്കൂട്ടം
- ചെറുപറമ്പ്
- കൊളവല്ലൂർ
- തൂവക്കുന്ന്
- ചിറക്കര
- പാറാട്
- കണ്ണങ്കോട്
- പുത്തൂർ
- സെൻട്രൽ പുത്തൂർ
- ആനപ്പാലം
- മരുന്നംപൊയിൽ
- കുറ്റ്യേരി
- കൈവേലിക്കൽ
- നിള്ളങ്ങൽ
- വരപ്ര
- കുന്നുമ്മൽ
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അതിരുകൾ
- വടക്ക്:പാട്യം, കണ്ണവം റിസർവ് വനം
- പടിഞ്ഞാറ്:മൊകേരി , പാനൂർ
- കിഴക്ക്: തൃപ്പങ്ങോട്ടൂർ,
- തെക്ക്: പാനൂർ , തൃപ്പങ്ങോട്ടൂർ
[തിരുത്തുക] ഭൂപ്രകൃതി
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവു പ്രദേശം, , താഴ്‌വരകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽനിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ജലപ്രകൃതി
കണ്ണവം റിസർവ് വനത്തിൽപ്പെട്ട പാത്തിക്കൽ മലയിൽനിന്നും പുറപ്പെടുന്ന കൊളവല്ലൂർ പുഴയും മോഹനഗിരി എസ്റ്റേറ്റിന്റെ പടിഞ്ഞാറെ ചരിവ് ആയ ഒറ്റകൈതയിൽനിന്നും പുറപ്പെടുന്ന പുത്തൂർ പുഴയുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
|---|---|---|---|---|---|---|---|---|---|
| 29.77 | 20 | 34491 | 16263 | 18228 | 1159 | 1121 | 90.83 | 95.55 | 86.74 |
[തിരുത്തുക] ചരിത്രം
അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1963-ലാണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [5]
[തിരുത്തുക] ഇതും കാണുക
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
[തിരുത്തുക] അവലംബം
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം