പൈതൽ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈതൽ മല
Kerala locator map.svg
Red pog.svg
പൈതൽ മല
12.19° N 75.59° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പ്രകൃതിഭംഗി, മല കയറൽ
പൈതൽമല
Elevation 1,371.6 m (4,500 ft)
Location
Location കേരളം, ഇന്ത്യ
Range പശ്ചിമഘട്ടം
Coordinates 12°11′33.85″N 75°35′10.12″E / 12.1927361°N 75.5861444°E / 12.1927361; 75.5861444Coordinates: 12°11′33.85″N 75°35′10.12″E / 12.1927361°N 75.5861444°E / 12.1927361; 75.5861444
Climbing
Easiest route നടന്ന് കയറൽ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 500 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.

കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് പൈതൽ മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

കട്ടികോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. കൂടാതെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയനാവ് എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കാര എന്ന ഷോക്കുണ്ടാക്കുന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. ചെടിയിൽ സ്പർശിച്ചാൽ ശരീരമാകെ വൈദ്യുതാഘാതമേൽക്കുന്ന അവസ്ഥയാണുണ്ടാകുക [1]. അതോടൊപ്പം ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.

[തിരുത്തുക] പേരിനു പിന്നിൽ

ദാരികനെന്ന അസുരനെ വധിക്കാൻ ശിവൻ രൂപം നൽകിയ ഭദ്രകാളി ആപത്തായി മുൻപിൽ വന്നപ്പോൾ ശിവൻ പൈതലായി കിടന്നത് ഈ മലയിലാണെന്നും, പൈതലിനെ കണ്ടപ്പോൾ ഭദ്രകാളിയുടെ മാതൃത്വം പുറത്തുവരികയും നിഗ്രഹാവസ്ഥ മാറുകയും ചെയ്തുവെന്ന് പുരാണങ്ങളിൽ കാണുന്നു. ശിവൻ പൈതലായി കിടന്നതിനാൽ പൈതൽമല ലോപിച്ച് വൈതൽമലയായെന്ന് വിശ്വസിക്കുന്നു.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം.

[തിരുത്തുക] വിനോദസഞ്ചാര വികസനം

പൈതൽ മലയുടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ് സർക്കാർ ഇന്ന് പൈതൽ മലയിൽ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു തൂക്കുപാലവും മലമുകളിലെ കാവൽ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൗകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

[തിരുത്തുക] വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും

പൈതൽ മലയിലെ വിനോദസഞ്ചാരികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നത് ആകുലപ്പെടേണ്ട കാര്യമാണ്. വനം വകുപ്പ് നടത്തിയ ശുചീകരണ യജ്ഞത്തിൽ രണ്ട് ലോറി നിറയെ ചപ്പുചവറുകളൂം മദ്യ കുപ്പികളും പൈതൽ മലയിൽ നിന്ന് നീക്കം ചെയ്തു.

[തിരുത്തുക] അവലംബം

  1. നൊസ്റ്റാൾജിയ, 2011 ജനുവരി

[തിരുത്തുക] അനുബന്ധം

"http://ml.wikipedia.org/w/index.php?title=പൈതൽ_മല&oldid=1207094" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ