പാട്യം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാട്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

ഉള്ളടക്കം

[തിരുത്തുക] = ഗ്രാമ പഞ്ചായത്ത് വാർഡുകൾ =[[പ്രമാണം:Example.jpg[[പ്രമാണം:Example.jpg]]]]

U D F-ലെ സലാം മാഷ് ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[1] ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.[3]

  1. കോങ്ങാറ്റ നോർത്ത്
  2. പൂക്കോട്
  3. ഓട്ടച്ചിമാക്കൂൽ
  4. മൂഴിവയൽ
  5. പുതിയതെരു
  6. മുതിയങ്ങ
  7. കാര്യാട്ടുപുറം
  8. കുറ്റ്യേരിപൊയിൽ
  9. ചീരാറ്റ
  10. പൂവത്തൂർ
  11. കണ്ണവം കോളനി
  12. ചെറുവാഞ്ചേരി
  13. പത്തായക്കുന്ന്
  14. കൊട്ടയോടി
  15. കൊങ്കച്ചി
  16. ഈസ്റ്റ് കതിരൂർ
  17. കോങ്ങാറ്റ

[തിരുത്തുക] ഭൂമിശാസ്ത്രം

[4]

[തിരുത്തുക] അതിരുകൾ

[തിരുത്തുക] ഭൂപ്രകൃതി

പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്‌. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്‌. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്‌.

[തിരുത്തുക] ജലപ്രകൃതി

പാട്യം പഞ്ചാഅയത്തിലെ ഇളമാങ്കൽകുന്നിൽനിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ(തലശ്ശേരിപ്പുഴ) പഞ്ചായത്തിലൂടെയും പഞ്ചായത്തിന്റെ അതിർത്തിയിൽക്കൂടെയും ഒഴുകുന്നു.പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകൾ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്.


[തിരുത്തുക] ഗതാഗതം

തലശ്ശേരി-കൂർഗ് റോഡ് പഞ്ചായത്തിന്റെ അതിർത്തിയിലൂടെയാണ്‌ കടന്നുപോകുന്നത്. [5]

[തിരുത്തുക] രൂപവത്കരണം

1961 ഡിസംബർ 28-നാണ്‌ പാട്യം ഗ്രാമപഞ്ചായത്ത് നിലവിൽവന്നത്. [5]

[തിരുത്തുക] ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

[തിരുത്തുക] അവലംബം

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത്
  2. http://www.kerala.gov.in/whatsnew/delimitation.pdf
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത് വിവരണം
  5. 5.0 5.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
"http://ml.wikipedia.org/w/index.php?title=പാട്യം_ഗ്രാമപഞ്ചായത്ത്&oldid=1020712" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി