ഏഴിമല നാവിക അക്കാദമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇന്ത്യൻ നേവൽ അക്കാഡമി (INA) |
|
|---|---|
| സ്ഥാപിതം | ജനുവരി 8, 2009 |
| വിഭാഗം/തരം | Military academies in India |
| Commandant, Vice Admiral | |
| സ്ഥലം | ഏഴിമല, കേരളം, ഇന്ത്യ |
| കാമ്പസ്സ് | Naval base, 2500 acres |
| അഫിലിയേഷൻ | കണ്ണൂർ സർവ്വകലാശാല |
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണു് കേരളത്തിലെ കണ്ണൂർജില്ലയിൽ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാഡമി. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2009 ജനുവരി 8-നു നാവിക അക്കാഡമി ഉദ്ഘാടനം ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണു ഏഴിമല നാവിക അക്കാഡമി. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച അമേരിക്കൻ നാവിക അക്കഡമി ആണു് ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാഡമി. പദ്ധതി പൂർണ്ണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാഡമിയായി ഏഴിമല നാവിക അക്കാഡമി മാറും.[1]
അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. 720 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്ള നിർമ്മാണച്ചെലവ്.[2]
[തിരുത്തുക] അവലംബം
- ↑ "ഏഴിമല നേവിയുടെ എവറസ്റ്റ്" (മലയാളം ഭാഷയിൽ). മലയാള മനോരമ ഞായറാഴ്ച. 04 ജനുവരി 2009.
- ↑ http://www.rediff.com/news/2009/jan/02kerala-naval-academy-ezhimala-kerala-to-be-commissioned-on-jan-8.htm