കരിവെള്ളൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിവെള്ളൂർ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കണ്ണൂർ |
| ജനസംഖ്യ | 12,501 (2001) |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 12°10′30″N 75°11′30″E / 12.175°N 75.19167°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ- കാസർഗോഡ് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിവെള്ളൂർ. പുത്തൂർ മഹാദേവക്ഷേത്രവും കരിവെള്ളൂർ മഹാദേവക്ഷേത്രവും സ്ഥിതിചെയ്യുന്നത് കരിവെള്ളൂരാണ്. ശങ്കരനാഥ ജ്യോത്സ്യർ ഇവിടെയാണ് ജനിച്ചത്.
[തിരുത്തുക] സാംസ്കാരിക പാരമ്പര്യം
മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു[1]. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘം എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു [1]