കതിരൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കതിരൂർ ഗ്രാമപഞ്ചായത്ത്[1]
ഉള്ളടക്കം |
[തിരുത്തുക] വാണിജ്യ-ഗതാഗത പ്രാധാന്യം
തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ് ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.
[തിരുത്തുക] ഗ്രാമ പഞ്ചായത്ത് വാർഡുകൾ
കതിരൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് കെ. ലീല(സി.പി.ഐ(എം)) ആണ്.[1]. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.[2]
- പുള്ളിയോട്
- പുള്ളിയോട് ഈസ്റ്റ്
- പുള്ളിയോട് സി എച്ച്
- കതിരൂർ തെരു
- അക്കാം പൊയിൽ
- ചുണ്ടങ്ങാപ്പൊയിൽ
- കക്കറ
- പൊന്ന്യം പാലം
- സൗത്ത് പൊന്ന്യം
- കുണ്ടുചിറ
- പാറക്കുന്ന്.
- പൊന്ന്യം സ്രാമ്പി
- പുല്ലോടി
- ചൊയ്യാടം
- കതിരൂർ ടൗൺ
- കുറ്റ്യേരി ചാൽ
- പൊന്ന്യം നാലാം മൈൽ
[തിരുത്തുക] പേരിനു പിന്നിൽ
ഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര് എന്നറിയപ്പെട്ടുവെന്നാണ് ഒരഭിപ്രായം. നെൽവയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ് മറ്റൊരഭിപ്രായം.[3]
[തിരുത്തുക] അതിരുകൾ
- പടിഞ്ഞാറ്: എരഞ്ഞോളി
- വടക്ക്:പിണറായി, കോട്ടയം, വേങ്ങാട്
- കിഴക്ക്: പാട്യം, മൊകേരി
- തെക്ക്:പന്ന്യന്നൂർ, തലശ്ശേരി നഗരസഭ, പോണ്ടിച്ചേരി സംസ്ഥാനം
[തിരുത്തുക] ഭൂപ്രകൃതി
ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചെറിയ കുന്നുകൽ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
[തിരുത്തുക] ജലപ്രകൃതി
ഏതാനും ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ ജലദൗർലഭ്യം അനുഭവപ്പെടാറുള്ളൂ.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
|---|---|---|---|---|---|---|---|---|---|---|---|---|
| 12.3 | 17 | - | - | 12553 | 14033 | 26586 | 2161 | 1118 | 97.92 | 92.91 | 96.25 |
[തിരുത്തുക] പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
1942-ലാണ് കതിരൂർ പഞ്ചായത്ത് നിലവിൽ വന്നത്. മടപ്പള്ളി ഗോപാലനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്ത്
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ ചരിത്രം