കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുറ്റ്യാട്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കുറ്റ്യാട്ടൂർ | |
| 12.04° N 75.46° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| പ്രസിഡന്റ് | സി.സുജാത |
| വിസ്തീർണ്ണം | 35.10ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 22501 |
| ജനസാന്ദ്രത | 641/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670592 +91 497 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്.ചെറുവത്തലമെട്ട,ചട്ടുകപ്പാറ തുടങ്ങിയ സ്ഥലങ്ങൾ ഈ പഞ്ചായത്തിലാണ്.മയ്യിൽ ഗ്രാമപഞ്ചായത്ത് ഇതിന്റെ ഒരു അതിരാണ്. ഈ ഗ്രാമപഞ്ചായത്തിനു 35.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പേരിനുപിന്നിൽ
കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനിൽ നിന്നു ലഭിച്ചത് കുറ്റിയാട്ടൂരിലെ നാലുനമ്പ്യാർ തറവാട്ടുകാർക്കായിരുന്നു. നാലരകുറ്റി പശുവിൻ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റിയാട്ടൂരായി എന്നുമാണ് ഐതിഹ്യം[1].
[തിരുത്തുക] വാർഡുകൾ
- പഴശ്ശി
- കോയ്യോട്ടു മൂല
- പാവന്നൂർ
- നിടുകുളം
- കുറ്റ്യാട്ടൂർ
- വടുവൻകുളം
- കുരുവോട്ടു മൂല
- കോമക്കരി
- വേശാല
- കട്ടോളി
- തണ്ടപ്പുറം
- ചെമ്മാടം
- ചെക്കിക്കുളം
- മാണിയൂർ സെൻട്രൽ
- ചട്ടുകപ്പാറ
- പൊറോളം[2]
[തിരുത്തുക] മുൻ പ്രസിഡണ്ടുമാർ
- വി. കണ്ണൻ
- കെ. രവി
- കെ. കെ ഗോപാലൻ മാസ്റ്റർ
- കെ. പി ഗോപാലൻ
- ടി. വസന്ത കുമാരി
- പി. മുകുന്ദൻ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
|---|---|---|---|---|---|---|---|---|---|---|---|---|
| 35.10 | 15 | 3533 | 3558 | 11195 | 11306 | 22501 | 641 | 1010 | 95.11 | 84.75 | 89.88 |
[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, ചട്ടുകപ്പാറ