പുരുഷോത്തം ദാസ് ടണ്ടൻ
ഉത്തർപ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയാണ് പുരുഷോത്തം ദാസ് ടണ്ടൻ (ഹിന്ദി:पुरुषोत्तम दास टंडन ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962). രാജർഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് 1961-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു [1]. ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച പുരുഷോത്തം ദാസ് ടണ്ടൻ, ഹിന്ദി പ്രചാരസഭയുടെ സജീവപ്രവർത്തനുമായിരുന്നു [2].
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിലാണ് പുരുഷോത്തം ദാസ് ടണ്ടൻ ജനിച്ചത്[3]. നിയമബിരുദവും ചരിത്രത്തിൽ എം.എയും പാസായശേഷം 1906-ൽ അലഹബാദ് ഹൈക്കോടതിലെ ബാറിൽ അഭിഭാഷകനായി. 1921-ൽ പൊതുപ്രവർത്തനത്തിനായി അഭിഭാഷകവൃത്തി ഉപേക്ഷിച്ചു.
[തിരുത്തുക] സ്വാതന്ത്ര്യ സമരത്തിൽ
1899-ൽ വിദ്യാർഥിയായിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ അദ്ദേഹം 1906-ൽ എ.ഐ.സി.സി. യിൽ അലഹബാദിനെ പ്രതിനിധീകരിച്ചു. 1919-ൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കോൺഗ്രസ് പാർട്ടി കമ്മറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. 1920-കളിലും 1930-കളിലും നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം എന്നിവയിൽ പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1937 ജൂലൈ 31 മുതൽ 1950 ഓഗസ്റ്റ് 10 വരെ ഉത്തരപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി പ്രവർത്തിച്ചിരുന്നു. 1946-ൽ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] സ്വതന്ത്ര ഇന്ത്യയിൽ
1952-ൽ ലോക്സഭയിലേക്കും 1956-ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ http://india.gov.in/myindia/bharatratna_awards_list1.php
- ↑ http://www.liveindia.com/freedomfighters/13.html
- ↑ http://www.khatrisabha.com/purushottam-das-tandon.asp
| അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ് ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ... | |