ഭഗവാൻ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhagwan Das.jpg

ഭഗവാൻ ദാസ് (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18) ഒരു ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു.അദ്ദേഹത്തിന്‌ 1955-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകപ്പെട്ടു [1].

ജീവിതരേഖ[തിരുത്തുക]

1869 വരാണാസിയിൽ ജനിച്ചു [2]. ആനി ബസന്റിനെ പ്രസംഗം കേട്ടശേഷം 1894-ൽ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി. 1898-ൽ ആനി ബസന്റുമായി സ്ഥാപിച്ച സെന്റ്രൽ ഹിന്ദു കോളേജാണ്‌ പിൽക്കാലത്ത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആയത്. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം സംസ്കൃതത്തിലും ഹിന്ദിയിലുമായി മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവിഭക്ഷ ഇന്ത്യയിലെ സെന്റ്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. http://india.gov.in/myindia/bharatratna_awards_list1.php
  2. http://www.indianetzone.com/11/dr._bhagwan_das.htm


"http://ml.wikipedia.org/w/index.php?title=ഭഗവാൻ_ദാസ്&oldid=1686688" എന്ന താളിൽനിന്നു ശേഖരിച്ചത്