ഗോപിനാഥ് ബോർദോളോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‌ 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

ഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ്(1911, ബി.എ), കൽക്കത്ത യൂണിവേഴ്സിറ്റി(1914 എം.എ, 1915 ബി.എൽ) എന്നിവിടങ്ങളിലായാണ്‌ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗോഹാട്ടിയിലെ സോണാറാം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയാരംഭിച്ച അദ്ദേഹം താമസിയാതെ വക്കീൽ ജോലിയാരംഭിച്ചു

[തിരുത്തുക] സ്വാതന്ത്ര്യ സമരം

ലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[4]

[തിരുത്തുക] സ്വതന്ത്ര ഇന്ത്യയിൽ

ഗോഹാട്ടി യൂണിവേർസിറ്റി(1948) ആസ്സാം അഗ്രിക്കൾച്ചറൽ കോളേജ്, ആസാം മെഡിക്കൽ കോളേജ്, ആസാം വെറ്റിറനറി കോളേജ് എന്നിവ സ്ഥാപിക്കാൻ മുൻ‌കൈയെടുത്തത് ഗോപിനാഥ് ബോർദോളോയിയാണ്‌.

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] അവലംബം

  1. Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  2. Patriots, Vandemataram.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  3. ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  4. Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  5. rediff.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010


"http://ml.wikipedia.org/w/index.php?title=ഗോപിനാഥ്_ബോർദോളോയി&oldid=1031264" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ