റോബർട്ട് ക്ലൈവ്
| റോബർട്ട് ക്ലൈവ് | |
|---|---|
റോബർട്ട് ക്ലൈവ് |
|
| ജനനം | 1725 സെപ്റ്റംബർ 29 ഷ്രോപ്ഷൈർ |
| മരണം | 1774 നവംബർ 22 (പ്രായം 49) ബെർക്കലി സ്ക്വയർ |
| ദേശീയത | ബ്രിട്ടീഷ് |
| മറ്റ് പേരുകൾ | ഇന്ത്യയുടെ ക്ലൈവ് |
| അറിയപ്പെടുന്നത് | ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപനം. |
ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ് (Major-General Robert Clive, 1st Baron Clive, KB ) (ജനനം:1725 സെപ്റ്റംബർ 29 - മരണം: 1774 നവംബർ 22). ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു. വാറൻ ഹേസ്റ്റിങ്ങിനൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ജീവിതരേഖ [തിരുത്തുക]
റോബർട്ട് ക്ലൈവ് 1743-ൽ തന്റെ പതിനെട്ടാം വയസിലാണ് ഇന്ത്യയിലെത്തിയത്. 1767-ൽ അദ്ദേഹം ഇന്ത്യ വിടുമ്പോൾ വളരെ വലിയ ഒരു സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന് ഇന്ത്യയിലുണ്ടായിരുന്നു. കമ്പനിഭരണത്തിലെ അഴിമതി അവസാനിപ്പിക്കുവാനായുമാണ് 1764-ൽ ബംഗാളിന്റെ ഗവർണറായി ക്ലൈവിനെ നിയമിച്ചത്. എന്നാൽ 1772-ൽ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് പാർലമെന്റിൽ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതിൽ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ൽ റോബർട്ട് ക്ലൈവ് ആത്മഹത്യ ചെയ്യുകയായിരുന്നു[1].
അവലംബം [തിരുത്തുക]
- ↑ "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III. New Delhi: NCERT. pp. 15. http://www.ncert.nic.in/book_publishing/class8/our_pasts/2.pdf.