മംഗൽ പാണ്ഡേ
| മംഗൽ പാണ്ഡേ | |
|---|---|
| ജന്മസ്ഥലം: | 19 July 1827 നാഗ്‌വ, ബല്ലിയ, അവദ് |
| മരണസ്ഥലം: | 8 April 1857 ബാരഖ്‌പൂർ, കൊൽക്കത്ത |
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മംഗൽ പാണ്ഡേ (c. 19 July 1827 – 8 April 1857) (Hindi: मंगल पांडे). ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്. മംഗൽ പാണ്ഡേയെ ആദരിക്കാൻ ഭരതസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം, മംഗൽ പാണ്ഡേ: ദ റൈസിങ്ങ് എന്ന പേരിൽ കേതൻ മെഹത സിനിമയാക്കിയിട്ടുണ്ട്. ആമിർ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ മംഗൽ പാണ്ഡേ ആയി അഭിനയിച്ചത്.
ജീവിതം [തിരുത്തുക]
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം. [1]
1849-ൽ തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായി ആയി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത്. ഒരു സാധാരണ ശിപായി ആയിരുന്ന മംഗൽ പാണ്ഡേ, പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്. 1857-ൽ നടന്ന് ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ഈ സമരത്തിന്റെ മൂലകാരണം.
അവലംബം [തിരുത്തുക]
- ↑ [Misra, Amaresh, Mangal Pandey: True Story of an Indian Revolutionary, 2005, Rupa & Co. publisher, Delhi]