റാഷ് ബിഹാരി ബോസ്
| റാഷ് ബിഹാരി ബോസ് | |
|---|---|
![]() റാഷ് ബിഹാരി ബോസിന്റെ ഫയൽ ചിത്രം |
|
| ജന്മസ്ഥലം: | Subaldaha village, Burdwan Dist., പശ്ചിമബംഗാൾ, ഇന്ത്യ |
| മരണസ്ഥലം: | ടോക്കിയോ, ജപ്പാൻ |
| Movement: | ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഗദർ ഗൂഢാലോചന, ഇന്ത്യൻ നാഷണൽ ആർമി |
| പ്രധാന സംഘടനകൾ: | Jugantar, Indian Independence League, ഇന്ത്യൻ നാഷണൽ ആർമി |
ഒരു ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയായിരുന്നു റാഷ് ബിഹാരി ബോസ് (1886 മേയ് 25 – 1945 ജനുവരി 21). ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിൽ പ്രശസ്തനായിരുന്നു. ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും വൈസ്രേയ് ഹാർഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറിൽ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്നു. (ബോംബ് എറിഞ്ഞത് റാഷ് ബിഹാരി ബോസിന്റെ ശിഷ്യനായ ബസന്ത കുമാർ ബിശ്വാസ് ആയിരുന്നു).
ഉള്ളടക്കം |
ജീവിത രേഖ [തിരുത്തുക]
ആദ്യകാലങ്ങൾ [തിരുത്തുക]
ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ സുബേൽദ ഗ്രാമത്തിലെ ബിനോദ് ബിഹാരി ബോസിന്റെ പുത്രനായി 1886 മേയ് 25-ന് ജനിച്ചു. അഞ്ചുവയസുള്ളപ്പോൾ ചന്ദ്രനഗറിലേക്ക് താമസം മാറി. അമ്മ ചെറുപ്പത്തിലേ മരണമടഞ്ഞു. ചെറുപ്പത്തിൽ അപ്പൂപ്പനായ കാളിചരൺ ബോസിന്റെ കീഴിലാണ് വിദ്യ അഭ്യസിച്ചത്. പിന്നീട് ചന്ദ്രനഗറിലെ ഡുപ്ലേ കലാലയത്തിൽ പുനർവിദ്യാഭ്യാസം നേടി. [1]
യുവാവായ ബോസ് വിപ്ലവാദർശങ്ങൾ പഠിപ്പിക്കാനായി 15-ആം വയസിൽ ചാരുചന്ദ്ര റോയ് സ്ഥാപിച്ച 'സുഹൃദ്സമ്മേളനിൽ' അംഗമായി. ഇന്ത്യൻ സൈന്യത്തിൽ ചേരാനായി അദ്ദേഹം വീട്ടുകാരറിയാതെ ഒളിച്ചോടിയെങ്കിലും പിന്നീട് കണ്ടെത്തി വീട്ടിലെത്തിക്കപ്പെടുകയായിരുന്നു.
പിന്നീട് അദ്ദേഹം കൊൽക്കത്ത യിലെ 'ഫോർട്ട് വില്യം' മിൽ ഗുമസ്തൻ ആയി ജോലിയിൽ പ്രവേശിച്ചു.
