ജയപ്രകാശ് നാരായൺ
| ജയപ്രകാശ് നാരായൺ | |
|---|---|
| 1902 ഒക്ടോബർ 11– 1979 ഒക്ടോബർ 8 | |
| അപരനാമം: | ലോക് നായക് |
| ജനനം: | 1902 ഒക്ടോബർ 11 |
| ജനന സ്ഥലം: | ബിഹാർ, ഇന്ത്യ |
| മരണം: | 1979 ഒക്ടോബർ 8 |
| മരണ സ്ഥലം: | ദില്ലി |
| മുന്നണി: | ഭാരത സ്വാതന്ത്ര്യസമരം, സമ്പൂർണ വിപ്ലവ പ്രസ്ഥാനം അടിയന്തരാവസ്ഥവിരുദ്ധ പ്രസ്ഥാനം |
| സംഘടന: | സോഷ്യലിസ്റ്റ് പ്രസ്ഥാനം |
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം. 1979 ഒക്ടോബർ 8-ആം തീയതി മരണം.1919 ൽ പ്രഭാവതിയെ വിവാഹം ചെയ്തു.ജെ.പിഎന്ന ചുരുക്കപ്പേറിൽ അറിയപ്പെടുന്നു.
ഉള്ളടക്കം |
വിപ്ലവകാരി [തിരുത്തുക]
ഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമര രംഗത്തിറങ്ങി.1922 ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി.അദ്വാനത്തിലൂടെ പഠനത്തിനുള്ള പണം കണ്ടെത്തി.1929 ൽ തിരിച്ചെത്തി.ഇതിനിടെ ബ്രഹ്മചര്യം അനുഷ്ടിക്കാനുള്ള ഭാര്യയുടെ തീരുമാനത്തെ അംഗീകരിച്ചു.ജവഹർലാൽ നെഹ്രുവിനെ വർധയിൽ വച്ച് പരിചയപ്പെട്ടു.സോഷ്യലിസ്റ്റ് ആശയങ്ങൾ ഇരുവരേയും അടുപ്പിച്ചു. 1932ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു.ഇക്കാലത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്.സ്വാതന്ത്ര്യാനന്തരം ഈ പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയായി. സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ഇദ്ദേഹമായിരുന്നു.ആചാര്യ ക്രിപലാനിയുമായി ചേർന്ന് കിസാൻ മസ്ദൂർ പ്രജാപാർട്ടിയായി മാറി.ഭൂദാൻ പ്രസ്ഥാനംത്തിൽ ആക്രിഷ്ടനായ അദ്ദേഹം അതിൽ ചേർന്നു.ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ ജെ.പി. അവർക്ക് പിന്തുണ പ്രഖ്യാപിച്ചു.1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിംഗ് കൂട്ടുകാരോടൊപ്പം ആയുധം വെച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ.1975 ൽ അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായി..1977 ൽ അടിയന്തിരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനത പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. ക്വിറ്റ് ഇന്ത്യാ സമര വീരൻ.1974-ലെ സമ്പൂർണ വിപ്ലവ പ്രക്ഷാഭത്തിന്റെ നായകൻ. 1977-ലെ ജനതാ സർക്കാരിന്റെ ശില്പി.
സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്നതാണ് ഇദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകൾ
ഗാന്ധിയൻ സോഷ്യലിസ്റ്റു് [തിരുത്തുക]
1954 മുതൽ സർവോദയ പ്രസ്ഥാനവുമായി ജയപ്രകാശ് ബന്ധപ്പെട്ടു.
രചനകൾ [തിരുത്തുക]
പുറംകണ്ണികൾ [തിരുത്തുക]
ജയപ്രകാശ് ജീവചരിത്രക്കുറിപ്പു്