പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്നുകാലി
A Swiss Braunvieh cow wearing a cowbell
പരിപാലന സ്ഥിതി
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
ഉപവർഗ്ഗം: Theria
Infraclass: Eutheria
നിര: Artiodactyla
കുടുംബം: Bovidae
ഉപകുടുംബം: Bovinae
ജനുസ്സ്: Bos
വർഗ്ഗം: B. primigenius
ഉപവർഗ്ഗം: B. p. taurus,
B. p. indicus
ശാസ്ത്രീയ നാമം
Bos primigenius
Bojanus, 1827[1]
ശാസ്ത്രീയ നാമം
Bos primigenius taurus,
Bos primigenius indicus

Bovine range
Synonyms

Bos taurus,
Bos indicus

പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ- മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങളായി ജീവിക്കുന്നുമുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവെട്ടുന്ന മൃഗമാണ്‌ ഇത്‌. ഇതിന്റെ ആമാശയത്തിന്‌ നാല്‌ അറകളുണ്ട്‌. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്‌. ഇവയുടെ ഒരു പ്രസവത്തിൽ സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ ഗർഭകാലം.

മനുഷ്യർ പാലിനും മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ കാള എന്നും ചിലയിടങ്ങളിൽ മൂരി എന്നും വിളിക്കുന്നു

[തിരുത്തുക] ഔഷധഗുണം

ആയുർ‌വേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിൻറെ പഞ്ചഗവ്യം എന്നറിയപ്പെടുന്ന പാൽ, മൂത്രം, ചാണകം, തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു[2]. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക – ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ നെറ്റിയിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്‌. [2].

[തിരുത്തുക] ചരിത്രം

[തിരുത്തുക] വിവിധ ഇനം പശുക്കൾ

[തിരുത്തുക] നാടൻ പശു (കേരളം)

[തിരുത്തുക] ജേഴ്സി

പ്രധാന ലേഖനം: ജേഴ്സി

[തിരുത്തുക] സിന്ധി പശു

പ്രധാന ലേഖനം: സിന്ധി പശു

[തിരുത്തുക] സ്വിസ് ബ്രൗൺ

പ്രധാന ലേഖനം: സ്വിസ് ബ്രൗൺ

[തിരുത്തുക] സുനന്ദിനി

പ്രധാന ലേഖനം: സുനന്ദിനി
ഇൻഡോ-സ്വിസ് സംരംഭത്തിന്റെ പ്രവർത്തന ഫലമായി വികിസിപ്പിച്ചെടുത്ത സങ്കര ഇനം - സ്വിസ് ബ്രൗൺ X നാടൻ

[തിരുത്തുക] വെച്ചൂർ പശു

പ്രധാന ലേഖനം: വെച്ചൂർ പശു
വെച്ചൂർ പശു കേരളത്തിന്റെ തനതായ ഒരു പശു ഇനമാണ്‌.ഉയർന്ന രോഗപ്രതിരോധശേഷിയാണ് വെച്ചൂർപശുവിന്റെ പ്രധാന സവിശേഷത.താരതമ്യേന ചെറിയ ശരീര പ്രകൃതിയാണ്‌.

[തിരുത്തുക] മിഥുൻ

മിഥുൻ ഒരു സങ്കര ഇനമാണ്

[തിരുത്തുക] സഹിവാൾ

[തിരുത്തുക] ഹോൾസ്റ്റീൻ ഫ്രീഷൻ

[തിരുത്തുക] അയർഷെയർ

[തിരുത്തുക] മറ്റിനങ്ങൾ

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. ഫലകം:MSW3 Artiodactyla
  2. 2.0 2.1 http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ‍

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Raising Cattle എന്ന താളിൽ ലഭ്യമാണ്


"http://ml.wikipedia.org/w/index.php?title=പശു&oldid=1312220" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ