മോട്ടു പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടു
Conservation statusFAO (2013): ധാരാളം ഉണ്ട്
Country of originഭാരതം
Distributionമാൽക്കനഗരി,ഒറീസ
Useസാധാരണ ഉഴവ്,
Traits
Weight
  • Male:
    171 കിലൊ
  • Female:
    137 കിലൊ
Height
  • Male:
    102 സെമി
  • Female:
    98 സെമി
Skin colorതവിട്ട് (ചുവപ്പ്കലർന്ന), ചുവപ്പ് അപൂർവ്വം വെള്ള
Coatred-brown
Horn statusമുകളോട്ട് ഉള്ളിലോട്ട് വളഞ്ഞ്
  • Cattle
  • Bos (primigenius) indicus

ഒറീസയിലെ മൽക്കംഗിരി ജില്ലയിലെ പ്രദേശമായ മോട്ടു പ്രദേശങ്ങളിൽ കാണപ്പെടുന്ന നാടൻ പശു ഇനങ്ങളിൽ ഒന്നാണ് മോട്ടു. ഇവ കുള്ളൻ പശുക്കളാണ്. മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ഉഴവ് ആവശ്യത്തിനായി ഉപയോഗിക്കുന്നു.[1]

പേരിന് പിന്നിൽ[തിരുത്തുക]

മൽക്കംഗിരി ജില്ലയുടെ തെക്ക് ഭാഗവും ഛത്തീസ്ഗഢിന്റെയും ആന്ധ്രാപ്രദേശിന്റെയും തൊട്ടടുത്ത പ്രദേശവും ഉൾപ്പെടുന്നതാണ് ഇവയുടെ പ്രജനനം. ഒറീസയിലെ മൽകാൻഗിരി ജില്ലയിലെ മോട്ടു, കാളിമേല, പോഡിയ, മൽക്കംഗിരി പ്രദേശങ്ങളിൽ ഈ വിഭാഗം കൂടുതലായി കാണപ്പെടുന്നു.

മറ്റ് പ്രത്യേകതകൾ[തിരുത്തുക]

ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം. ഉയർന്ന ഗുണനിലവാരമുള്ള പോഷകങ്ങൾ മോട്ടു പശുക്കളുടെ പാലിൽ കാണപ്പെടുന്നു.

സ്വഭാവഗുണങ്ങൾ[തിരുത്തുക]

തൊലിയുടെ നിറം പ്രധാനമായും തവിട്ട്, ചുവപ്പ്, ചാരനിറം എന്നിവയാണ്. വെളുത്ത നിറമുള്ളവയും ഉണ്ട്. കൊമ്പുകൾ വൃത്താകൃതിയിൽ മുകളിലേയ്ക്ക് വളഞ്ഞും കാണപ്പെടുന്നു. ചെറുതെങ്കിലും ആരോഗ്യമുള്ളതും പ്രതിരോധ ശേഷി കൂടിയതും ആയ ഇനങ്ങളാണ് ഇവ.

പാലുത്പാദനം[തിരുത്തുക]

പാലുത്പാദനം തുച്ഛമാണ്, ഒരു കറവക്കാലത്ത് 100 മുതൽ 140 കിലോഗ്രാം വരെ മാത്രമാണ്. അതുകൊണ്ട് കുഞ്ഞിനു കൊടുക്കാൻ മാത്രമേ തികയൂ. 4.8 മുതൽ 5.3 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിരിക്കുന്നു..[2]

പരാമർശങ്ങൾ[തിരുത്തുക]

  1. https://www.dairyknowledge.in/article/motu
  2. http://14.139.252.116/agris/bridDescription.aspx[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോട്ടു_പശു&oldid=4032814" എന്ന താളിൽനിന്ന് ശേഖരിച്ചത്