ഖാരിയർ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖരിയർ
Conservation statusFAO (2013): no concern
Country of originIndia
Distributionനൗപ്പാറ, കാളഹണ്ടി (ഒറീസ)
Useസാമാന്യമായി ഉഴവ്
Traits
Weight
  • Male:
    195 കിലൊ
  • Female:
    156 കിലൊ
Height
  • Male:
    108 സെമി
  • Female:
    102 സെമി
Skin colorസാധാരണ ബ്രൗൺ, ചാരനിറം
Coatred-brown
Horn statusമുകളോട്ട് ഉള്ളിലോട്ട് വളഞ്ഞ്
  • Cattle
  • Bos (primigenius) indicus

ഒഡീഷയിലെ നുവാപഡ ജില്ലയിലെ ഖരിയാർ, കൊംന, കലഹണ്ടി, സിനപാലി, ബോഡൻ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട ഒരു കന്നുകാലി വിഭാഗമാണ് ഖരിയാർ പശു (Khariar Cattle). ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) Archived 2019-05-20 at the Wayback Machine. ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം. [1]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

തവിട്ട്, ചാര നിറങ്ങളിൽ കണ്ട് വരുന്നു. നിവർന്ന് നീണ്ടതും അഗ്രഭാഗം അകത്തേയ്ക്ക് വളഞ്ഞതുമായ കൊമ്പുകൾ ആണുള്ളത്. ശക്തമായ ശരീരഘടനയുള്ള കുള്ളൻ ഇനങ്ങളാണ്. ഇവ സെബു വർഗ്ഗത്തിൽ പെടുന്നു. കഴുത്ത്, മുഖത്തിന്റെയും പുറകിലെയും ചില ഭാഗങ്ങൾ എന്നിവ ഇരുണ്ട നിറത്തിൽ കണ്ട് വരുന്നു.

ഉപയോഗം[തിരുത്തുക]

പാലുൽപ്പാദനത്തിനും കാർഷിക ആവശ്യത്തിനും ഇന്ധനോപയോഗത്തിനുമായി ഗ്രാമീണർ ഇതിനെ വളർത്തിപ്പോരുന്നു. ഇന്ത്യയിലെ മറ്റ് കുള്ളൻ ഇനത്തിൽപ്പെട്ട നാടൻ പശുക്കളെപ്പോലെത്തന്നെ കുറച്ച് പാൽ മാത്രമേ ലഭിയ്ക്കൂ എങ്കിലും പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ് ഇതിന്റെ പാൽ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണ ആവശ്യങ്ങൾക്കും ആയുർവേദ ഉപയോഗത്തിനും പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നു. 2013 ലെ ഭാരത സർക്കാരിന്റെ കന്നുകാലി സെൻസസ് പ്രകാരം 290015 കന്നുകാലികൾ നിലവിലുണ്ട്.[2]

പാലുത്പാദനം[തിരുത്തുക]

പാലുത്പാദനം കുറവാണ്. ഒരു കറവക്കാലത്തെ പാൽ വിളവ്300 മുതൽ 450 കിലോഗ്രാം വരെയാണ്. 4 മുതൽ 5% വരെ കൊഴുപ്പുണ്ട്[3] .

അവലംബം[തിരുത്തുക]

  1. https://www.dairyknowledge.in/article/khariar
  2. Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi
  3. http://14.139.252.116/agris/bridDescription.aspx[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാരിയർ_പശു&oldid=4032887" എന്ന താളിൽനിന്ന് ശേഖരിച്ചത്