ഐ.കെ. കുമാരൻ
മയ്യഴി വിമോചനസമര നേതാവ്. (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്രസമരചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം അദ്ദേഹം രചിച്ചു. മയ്യഴി ഗാന്ധി എന്ന പേരിലും അറിയപ്പെടുന്നു. [1] മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു. [2]
[തിരുത്തുക] ജീവചരിത്രം
മയ്യഴിയിലെ സാമാന്യം സമ്പന്നമായ കുടുംബത്തിൽ ജനിച്ച ഐ.കെ.കുമാരന്റെ പിതാവ് കുങ്കൻ ജന്മി ഒരു കള്ളുഷാപ്പുടമയുമായിരുന്നു. മാതാവ് കുങ്കി. മയ്യഴിയിലെ ബാസൽ മിഷ്ൻ സ്കൂളിലും കൽവേ ബ്രാഞ്ച് സ്കൂളിലും പഠനം പൂർത്തിയാക്കിയിനുശേഷം തലശ്ശേരി ബാസൽ മിഷ്ൻ സ്കൂളിൽ നിന്ന് സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി.തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി.
ബ്രീട്ടീഷ് ഇന്ത്യയിലെ സബ് ഇൻസ്പെക്ടറാകാൻ പരീക്ഷയെഴുതി ജയിച്ചെങ്കിലും ഫ്രഞ്ച് പ്രജയായതിനാൽ ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് അഴിയൂരിൽ ഒരു സ്കൂളിന്റെ മാനേജറും അവിടെ അദ്ധ്യാപകനുമായ ഐ.കെ.കുമാരനെ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നത് സമപ്രായക്കാരായ സുഹൃത്തുക്കളാണ്.
[തിരുത്തുക] അവലംബം
- ↑ http://www.indianexpress.com/res/web/pIe/ie/daily/19990727/ige27032.html
- ↑ http://pib.nic.in/feature/feyr98/fe0898/f1808986.html