സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള. (ജനനം:1878 മേയ് 25- മരണം:1916 മാർച്ച് 28)
കെ. രാമാകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
[തിരുത്തുക] ബാല്യം
1878 മെയ് 25-ന് തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതൽ നെയ്യാറ്റിൻകര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളെജിൽ തുടർപഠനം നടത്തി.
[തിരുത്തുക] പത്രാധിപ രംഗത്തേക്ക്
ഇന്നത്തെ യൂനിവേഴ്‌സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി,കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു.