രാം മനോഹർ ലോഹ്യ
| രാം മനോഹർ ലോഹിയ | |
|---|---|
| 1910 മാർച്ച് 23– 1967 ഒക്ടോബർ 12 | |
|
കോൺഗ്രസിതരപ്രസ്ഥാനത്തിന്റെ പിതാവ് |
|
| ജനനം: | 1910 മാർച്ച് 23 |
| ജനന സ്ഥലം: | അക്ബർപുർ, ഫൈസാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ |
| മരണം: | 1967 ഒക്ടോബർ 12 |
| മരണ സ്ഥലം: | ദില്ലി |
| മുന്നണി: | ഭാരത സ്വാതന്ത്ര്യസമരം, കോൺഗ്രസിതരപ്രസ്ഥാനം |
| സംഘടന: | സോഷ്യലിസ്റ്റ് പ്രസ്ഥാനം |
ഹിന്ദി: डा॰ राममनोहर लोहिया സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബർ 12.
ഉള്ളടക്കം |
[തിരുത്തുക] സ്വാതന്ത്ര്യ സമരസേനാനി
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവീരൻ.
[തിരുത്തുക] സോഷ്യലിസ്റ്റ് വിപ്ലവകാരി
1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാർട്ടിലോഹിയയുടെ നേതൃത്വത്തിലാണ് രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
[തിരുത്തുക] സ്മാരകങ്ങൾ
ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്[1].