കേതൻ മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേതൻ മേത്ത
ജനനം1952
നവ്സാരി, ഗുജറാത്ത്
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം1980 - ഇന്നുവരെ

ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് കേതൻ മേത്ത. നിരവധി ഡോക്യുമെന്ററികളും, ടെവിലിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1952-ൽ ഗുജറാത്തിലെ നവ്സാരിയിൽ ജനനം, ഡൽഹിയിലെ സ്ക്കൂൾ വിദ്യാഭാസത്തിന് ശേഷം പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രസംവിധാന പഠനത്തിനു ചേർന്നു.[2] 1980-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം "ഭാവ്നി ഭവായ്" ശ്രദ്ധിക്കപ്പെട്ടു. ചിത്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം നേടി. 1987-ൽ സംവിധാനം ചെയ്ത് "മിർച്ച് മസാല" നിരവധി അന്താരാഷ്ട്ര് ചലച്ചിത്രമേളകളിൽ പങ്കെടുത്തു. 1987ലെ മോസ്ക്കോ ചലച്ചിത്രമേളയിൽ "ഗോൽഡൻ പ്രൈസിന്" നാമനിർദ്ദേശിക്കപ്പെട്ടു. ചിത്രം ഹവായ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരവും കരസ്ഥമാക്കി.[3] സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം ആസ്പദമാക്കി "സർദാർ" എന്ന ചിത്രം 1993-ൽ സംവിധാനം ചെയ്തു. ആമീർ ഖാൻ നായകനായി അഭിനയിച്ച "മംഗൾ പാണ്ടേ: ദ റൈസിങ്ങ്" എന്ന ചിത്രം 2005-ൽ പുറത്തിറങ്ങി. 2008-ൽ രാജ രവിവർമ്മയുടെ ജീവിതത്തിത്തെ ആധാരമാക്കി "രംഗ് രസിയ" എന്ന ചിത്രം സംവിധാനം ചെയതു..

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ഭാവ്നി ഭവായ് (1980)
  • ഹോളി (1984)
  • മിർച്ച് മസാല (1985)
  • ഹീറോ ഹിരാലാൽ (1988)
  • മായ മേംസാബ് (1992)
  • സർദാർ (1993)
  • ഓ ഡാർലിങ്ങ് യേ ഹേ ഇന്ത്യ (1995)
  • ആർ യാ പ്യാർ (1997)
  • മംഗൾ പാണ്ടേ: ദ റൈസിങ്ങ് (2005)
  • രംഗ് രസിയ (2008)

പുരസ്കാരങ്ങൾ[തിരുത്തുക]

1987 Hawaii International Film Festival
  • Best Feature Film - മിർച്ച് മസാല
1987 Moscow International Film Festival
  • Nominated Golden Prize - മിർച്ച് മസാല
2005 Locarno International Film Festival
  • Netpac Special Jury Award - മംഗൾ പാണ്ടേ: ദ റൈസിങ്ങ്
National Film Award
  • 1981:Best Feature Film on National Integration: ഭാവ്നി ഭവായ്
  • 1994:Best Feature Film on National Integration: സർദാർ
2010 Ordre des Arts et des Lettres (French Government)

അവലംബം[തിരുത്തുക]

  1. Thorval, Yves (2000). Cinemas of India. Macmillan India. pp. 181–182. ISBN 0333934105. Retrieved January 27, 2010. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Biography". Archived from the original on 2012-07-29. Retrieved 2011-08-22.
  3. "Awards". IMDB.

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേതൻ_മേത്ത&oldid=3970541" എന്ന താളിൽനിന്ന് ശേഖരിച്ചത്