പ്ലാസ്സി യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്ലാസ്സി യുദ്ധം
സപ്തവത്സരയുദ്ധത്തിന്റെ ഭാഗം
Clive.jpg
Lord Clive meeting with Mir Jafar after the Battle of Plassey, ഫ്രാന്‍സിസ് ഹേമാന്‍ രചിച്ചത്(c. 1762).
ദിവസം ജൂണ്‍23, 1757
യുദ്ധക്കളം പ്ലാസ്സി , പ.ബംഗാള്‍, ഇന്ത്യ
ഫലം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് പൂര്‍ണ്ണവിജയം
കൈവശഭൂമിലുള്ള
മാറ്റങ്ങള്‍
ബംഗാള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൈവശപ്പെടുത്തി
പോരാളികള്‍
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സിറാജ് ഉദ്ദ് ദൗള (ബംഗാള്‍ നവാബ്),
La Compagnie des Indes Orientales
പടനായകര്‍
കേണല്‍ റോബര്‍ട്ട് ക്ലൈവ്
(later Governor of Bengal and Baron of Plassey)
Mir Jafar Ali Khan, defected (Commander-in-chief of the Nawab),
M. Sinfray (French Secretary to the Council)
സൈനികശക്തി
950 യൂറോപ്യന്‍ പട്ടാളക്കാര്‍,
2,100 ഇന്ത്യാന്‍ സിപാഹികള്‍,[1]
100 gunners,[1]
9 പീരങ്കി (എട്ട് six-poundersഉം ഒരു howitzerഉം)
5,000 പട്ടാളക്കാര്‍,a
53 പീരങ്കികള്‍
നേരിട്ടുള്ള യുദ്ധക്കെടുതികള്‍
22 മരണം
(7 യൂറോപ്യന്മാര്‍, 16 തദ്ദേശീയര്‍),
53 പരിക്കേറ്റവര്‍
(13 യൂറോപ്യന്മാരും 36 തദ്ദേശീയരും) [1]
500 പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു
a Out of the initial 35,000 infantry and 15,000 cavalry, 45,000 of them were witheld by Mir Jafar, leaving 5,000 men to participate in the battle.[1]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാള്‍ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേല്‍ നേടിയ നിര്‍ണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം (ബംഗാളി: পলাশীর যুদ্ধ, പോളാഷിര്‍ ജുദ്ധോ). അടുത്ത രണ്ടു നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതില്‍ ഈ യുദ്ധം നിര്‍ണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു. 1757 ജൂണ്‍ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. കല്‍ക്കത്തയ്ക്ക് 150 കിലോമീറ്റര്‍ വടക്കായി അന്ന് ബംഗാള്‍ നവാബിന്റെ തലസ്ഥാനമായിരുന്നമൂര്‍ഷിദാബാദിനുസമീപത്താണ് പലാശി. യുദ്ധത്തില്‍ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിര്‍ ചേരികള്‍. യൂറോപ്പിലെ സപ്തവര്‍ഷ യുദ്ധത്തിന്റെ (17561763) കാലത്തായിരുന്നു ഈ യുദ്ധം; ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.

സിറാജ്-ഉദ്-ദൌളയുടെ സേനാ നായകന്‍ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി. തത്ഭലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം ചിന്നിച്ചിതറി. ബംഗാള്‍ പ്രവിശ്യ പൂര്‍ണ്ണമായും കമ്പനിയുടെ അധീനതയിലായി. ബംഗാള്‍ ഖജനാവില്‍ നിന്നും ലഭിച്ച ഭീമമായ ധനം സൈനീക ശക്തി സാരമായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്റെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായി പ്ലാസ്സി യുദ്ധം ഇന്ന് കരുതപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാര്‍ പ്ലാസി എന്ന് ഉച്ചരിച്ചാണ്‌ പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേര്‍ന്നത്. പലാശി എന്ന പേര്‌ വന്നതാകട്ടെ പലാശ് (ബംഗാളി: পলাশ) ചുവന്ന പൂ വിരിയുന്ന ഒരു മരത്തില്‍ നിന്നാണ്‌ ((കാട്ടുതീ എന്നും ഈ ചെടി അറിയപ്പെടുന്നു). ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാല്‍ നിര്‍മ്മിക്കുന്നതിന്‌ ഈ പൂവ് ഉപയോഗിക്കുന്നു[2]‌.

[തിരുത്തുക] പശ്ചാത്തലം

സിറാജ്-ഉദ്-ദൌള കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം 1756-ല്‍ പിടിച്ചടക്കിയതാണ് യുദ്ധത്തിന്റെ അടിയന്തിര കാരണം (സിറാജ്-ഉദ്-ദൗള ഈ കോട്ടയെ 1756 ജൂണില്‍ അലിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു), എന്നാല്‍ ഇന്ന് കൊളോണിയല്‍ അധികാര വ്യാപനത്തിന്റെ ഭാഗമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ഭാഗമായാണ് ഈ യുദ്ധം കരുതപ്പെടുന്നത്.

നവാബ് ഫോര്‍ട്ട് 1756 ജൂണില്‍ വില്യം പിടിച്ചടക്കിയപ്പോള്‍ നടന്ന ബ്ലാക്ക് ഹോള്‍ ഓഫ് കല്‍ക്കത്ത (കല്‍ക്കത്തയുടെ കറുത്ത സുഷിരം) എന്ന സംഭവം പില്‍ക്കാലത്ത് കുപ്രസിദ്ധമായി. ജോണ്‍ സെഫാനിയ ഹോള്‍വെല്‍, ഇതില്‍ നിന്നും രക്ഷപെട്ട മറ്റൊരാളായ കുക്ക് എന്നിവര്‍ ഹൌസ് ഓഫ് കോമണ്‍സ് അംഗങ്ങളുടെ ഒരു സമിതിയ്ക്കു നല്‍കിയ മൊഴി അനുസരിച്ചും പിന്നീട് റോബര്‍ട്ട് ഓം വസ്തുതകള്‍ ശരിവെച്ചതും അനുസരിച്ച് 18 അടി നീളവും 15 അടി വീതിയും ഉള്ള ഒരു മുറിയില്‍ 146 ബ്രിട്ടീഷ് തടവുകാരെ അടച്ചു, ഇതില്‍ ഒരു രാത്രികഴിഞ്ഞ് ജീവനോടെ അവശേഷിച്ചവര്‍ 23 പേര്‍ മാത്രമായിരുന്നു. ഈ കഥ കൊളോണിയല്‍ സാഹിത്യത്തില്‍ പിന്നീട് പര്‍വ്വതീകരിച്ച് ആവര്‍ത്തിക്കപ്പെട്ടു. എങ്കിലും ഈ വിവരങ്ങളുടെ വാസ്തവികത പരക്കെ ചോദ്യം ചെയ്യപ്പെടുന്നു.[3]. എന്തായാലും പ്ലാസി യുദ്ധത്തിന്റെ കാരണമായി പലപ്പോഴും പറയപ്പെടുന്ന ബ്ലാ‍ക്ക് ഹോള്‍ സംഭവം ജെയിംസ് മില്‍ എഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യ (1817) എന്ന പുസ്തകം പുറത്തിറങ്ങുന്നതു വരെ അധികം അറിയപ്പെട്ടില്ല. പുസ്തകത്തിന്റെ വരവിനു ശേഷം ഇത് ഇന്ത്യയിലെ വിദ്യാലയ പാഠങ്ങളുടെ ഭാഗമായി.

യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയ്ക്ക് ഫോര്‍ട്ട് വില്യമിലുള്ള ബ്രിട്ടീഷ് സൈനികര്‍ മദ്രാസിലെ സെന്റ് ജോര്‍ജ്ജ് കോട്ടയിലെ സൈന്യത്തില്‍ നിന്നും സഹായം തേടി. മദ്രാസില്‍ നിന്നും യുദ്ധത്തിനായി റോബര്‍ട്ട് ക്ലൈവ്, അഡ്മിറല്‍ ചാള്‍സ് വാട്ട്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈന്യത്തെ അയച്ചു. ഇവര്‍ കല്‍ക്കത്ത 1757 ജനുവരി 2-നു തിരിച്ചുപിടിച്ചു. പക്ഷേ നവാബ് വീണ്ടും 1757 ഫെബ്രുവരി 5-നു കല്‍ക്കത്തയിലേയ്ക്കു പടനയിച്ചു. ബ്രിട്ടീഷുകാര്‍ അപ്രതീക്ഷിതമായി നവാബിന്റെ സൈന്യത്തെ പുലര്‍കാലത്ത് ആക്രമിച്ചു പരാജയപ്പെടുത്തി[4]. ഇത് 1757 ഫെബ്രുവരി 7-നു ഒപ്പുവെയ്ച്ച അലിനഗര്‍ സന്ധിയ്ക്ക് കാരണമായി[5].

[തിരുത്തുക] വര്‍ദ്ധിച്ചുവരുന്ന ഫ്രഞ്ച് സ്വാധീനം

ഫ്രഞ്ച് ഗവര്‍ണര്‍ ജനറലായിരുന്ന ജോസഫ് ഫ്രാന്‍സ്വാ ഡ്യൂപ്ലീയുടെ രഹസ്യാനുവാദത്തോടെ നവാബിന്റെ കൊട്ടാരത്തിലെ ഫ്രഞ്ച് സ്വാധീനം വര്‍ദ്ധിച്ചുവന്നു. ബംഗാളിലെ ഫ്രഞ്ച് കച്ചവടവും വര്‍ദ്ധിച്ചുവന്നു. ഭാരമുള്ള വെടിക്കോപ്പുകളും പീരങ്കികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഭടന്മാരെ ഫ്രഞ്ചുകാര്‍ നവാബിനു വായ്പ്പയ്ക്കു കൊടുത്തു.

[തിരുത്തുക] അഹ്മദ് ഷാ അബ്ദാലി

സിറാജ്-ഉദ്-ദൌളയ്ക്ക് രണ്ടു മുന്നണികളില്‍ നിന്ന് ഒരേ സമയം ഭീഷണി നേരിട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു പുറമേ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന, തന്റെ അതിര്‍ത്തി വരെ എത്തിയേക്കാവുന്ന അഫ്ഗാന്‍ സൈന്യത്തില്‍ നിന്നും സിറാജ്-ഉദ്-ദൌള ഭീഷണി നേരിട്ടു. അഹ്മദ് ഷാ അബ്ദാലി 1756-ല്‍ ദില്ലി ആക്രമിച്ച് കൊള്ളയടിച്ചിരുന്നു. സിറാജ് തന്റെ സൈന്യത്തിന്റെ സിംഹഭാഗത്തെയും തന്റെ ഉറ്റ സുഹൃത്തും സഖ്യകക്ഷിയുമായ പറ്റ്ന ദിവാന്‍ രാം നരൈനിനു കീഴില്‍ പോരാടാന്‍ പടിഞ്ഞാ‍റേയ്ക്ക് അയച്ചു.

[തിരുത്തുക] കൊട്ടാര നാടകങ്ങള്‍

ഇതിനെല്ലാം നടുവില്‍ സിറാജ് ഉദ് ദൌളയുടെ മൂര്‍ഷിദാബാദിലെ കൊട്ടാരത്തില്‍ പല അന്ത;ഛിദ്രങ്ങളും നടന്നു. സിറാജിനെ അധികം പേര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ചെറുപ്പവും (തന്റെ മുത്തച്ഛനെ പിഞുടര്‍ന്ന്‍ 23-ആം വയസ്സില്‍ ഏപ്രില്‍ 1756-ല്‍ സിറാജ് രാജാവായി) എടുത്തുചാട്ടക്കാരനുമായ സിറാജ് പെട്ടെന്ന് ശത്രുക്കളെ സമ്പാദിച്ചു. ഇവരില്‍ ഏറ്റവും അപകടകാരി അദ്ദേഹത്തിന്റെ പണക്കാരിയും സ്വാധീനശാലിയുമായ അമ്മായി ഘസേറ്റി ബീഗം (മെഹെറുന്‍-നിസ) ആയിരുന്നു. ഘസേറ്റി ബീഗത്തിന്റെ ആഗ്രഹം മറ്റൊരു അനന്തിരവനായ ഷൌക്കത്തിനെ നവാബ് ആയി വാഴിക്കണം എന്നായിരുന്നു.

സിറാജിന്റെ പിതാമഹനും സേനാനായകനുമായ മിര്‍ ജാഫര്‍ അലി ഖാനു സിറാജിനോട് അപ്രിയം ഉണ്ടായി. ഘസെറ്റി ബീഗം മിര്‍ ജാഫറിനെ തന്റെ പക്ഷത്താക്കാന്‍ വളരെ പരിശ്രമിച്ചു. ഒടുവില്‍ അമിചന്ദ് തുടങ്ങിയ വ്യാപാരികളുടെ ഒത്താശയോടെയും (ഇവര്‍ക്ക് കല്‍ക്കത്ത ഉപരോധത്തില്‍ ധനനഷ്ടം വന്നിരുന്നു) വില്യം വാട്ട്സിന്റെ ഒത്താശയോടെയും മിര്‍ ജാഫര്‍ ബ്രിട്ടീഷ് പക്ഷത്തെത്തി.

[തിരുത്തുക] കമ്പനി നയം

കമ്പനി ഇതിനു വളരെ മുന്‍പേ തന്നെ ഒരു അധികാര മാറ്റം തങ്ങളുടെ ബംഗാളിലെ താല്പര്യങ്ങള്‍ക്ക് ഗുണകരം ആവും എന്ന് തീരുമാനിച്ചിരുന്നു. 1752-ല്‍ ക്ലൈവിനു എഴുതിയ കത്തില്‍ റോബര്‍ട്ട് ഓര്‍മ് കമ്പനിയ്ക്ക് വളരാന്‍ സിറാജിന്റെ മുത്തച്ഛനായ അലിവര്‍ദി ഖാനെ നീക്കം ചെയ്യേണ്ടി വരും എന്ന് എഴുതിയിരുന്നു. [6].

1756 ഏപ്രിലില്‍ അലിവര്‍ദി ഖാന്റെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്ന രീതിയില്‍ അലിവര്‍ദ്ദി എടുത്തുവളര്‍ത്തിയ ചെറുമകന്‍ ആയ സിറാജ്-ഉദ്-ദൌള പിന്തുടര്‍ച്ചാവകാശിയായി. ഈ അധികാരമാറ്റത്തിന്റെ പശ്ചാത്തലം ഗൌരവമായ വിവാദങ്ങള്‍ സൃഷ്ടിച്ചു. സിറാജിനെതിരെ അലിവര്‍ദിയുടെ മൂത്തമകളായ ഘിസേറ്റി ബീഗത്തിന്റെ ഗൂഢാലോചനകളെ ബ്രിട്ടീഷുകാര്‍ പിന്തുണയ്ച്ചുതുടങ്ങി. 1756 ഒക്ടോബര്‍ 13-നു സെന്റ് ജോര്‍ജ്ജ് കോട്ടയില്‍ നിന്നും റോബര്‍ട്ട് ക്ലവിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ “നവാബിന്റെ അക്രമങ്ങളില്‍ അസന്തുഷ്ടരായവരോ നവാബാവാന്‍ ആഗ്രഹമുള്ളവരോ ആയ ബംഗാള്‍ പ്രവിശ്യയിലെ ആരുമായും ബന്ധം സ്ഥാപിക്കുക” എന്നു നിര്‍ദ്ദേശിച്ചു. പിന്നാലെ ക്ലൈവ് കമ്പനിയുടെ കാസിംബസാര്‍ ഫാക്ടറിയുടെ തലവനും ബംഗാളി, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രവീണനും ആയിരുന്ന വില്യം വാട്ട്സിനെ രണ്ട് പ്രധാന നവാബ് സ്ഥാനമോഹികളായ യാര്‍‍ ലത്തീഫ് ഖാന്‍ (റാജിന്റെ സേനാനായകരില്‍ ഒരാളായിരുന്നു ഇയാള്‍)‍, സിറാജിന്റെ പിതാമഹനും സേനാനായകനുമായിരുന്ന മിര്‍ ജാഫര്‍ അലി ഖാന്‍ എന്നിവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ നിയമിച്ചു.

1757 ഏപ്രില്‍ 23-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തിരഞ്ഞെടുത്ത കമ്മിറ്റി ബംഗാളിലെ കമ്പനിയുടെ നയമായി പട്ടാള അട്ടിമറിയെ അംഗീകരിച്ചു.

ഒരു അര്‍മേനിയന്‍ കച്ചവടക്കാരനായ ഖോജ പെട്രസ് നിക്കോളാസ് വഴി അനുനയ ചര്‍ച്ചകള്‍ നടത്തിയ മിര്‍ ജാഫര്‍ ആയിരുന്നു കമ്പനി തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥി. 1757 ജൂണ്‍ 5-നു കമ്പനിയും (ക്ലൈവ് കമ്പനിയെ പ്രതിനിധീകരിച്ചു) മിര്‍ ജാഫറും ഒപ്പുവെയ്ച്ച ഉടമ്പടി പ്രകാരം സിറാജ് ഉദ് ദൌള അധികാരഭ്രഷ്ടനാവുമ്പോള്‍ മിര്‍ ജാഫര്‍ ബംഗാളിന്റെ നവാബായി അവരോധിക്കപ്പെടും.

[തിരുത്തുക] സൈന്യങ്ങള്‍

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കരസേനയുടെ എണ്ണം നവാബിന്റെ സൈന്യത്തെ അപേക്ഷിച്ച് തൂലോം കുറവായിരുന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ 950 യൂറോപ്യന്മാരും 2,100 തദ്ദേശീയ ഇന്ത്യന്‍ ശിപായികളും എണ്ണത്തില്‍ കുറവ് തോക്കുകളും ആയിരുന്നു ഉണ്ടായിരുന്നത്. നവാബിന്റെ സൈന്യത്തില്‍ ഏകദേശം 50,000 സൈനികരും 40 ഫ്രഞ്ച് സൈനികര്‍ പ്രവര്‍ത്തിപ്പിച്ച പീരങ്കികളും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അയച്ചുകൊടുത്തത് ഉണ്ടായിരുന്നു. ഈ 50,000 സൈനികരില്‍ 16,000 പേര്‍ യുദ്ധം ചെയ്തില്ല.

പ്രധാന ഉദ്യോഗസ്ഥര്‍ - ബ്രിട്ടീഷുകാരില്‍
  • മേജര്‍ കില്‍‌പാട്രിക്ക്
  • മേജര്‍ ഗ്രാന്റ്
  • അന്ന് മേജറായിരുന്ന എയ്രി കൂട്ട്, പിന്നീട് ല്യൂട്ടനന്റ് ജനറല്‍ ആയി, പില്‍ക്കാലത്ത് സര്‍ പദവി ലഭിച്ചു.
  • കാപ്റ്റന്‍ ഗൌപ്പ്
  • കാപ്റ്റന്‍ റിച്ചാഡ് ക്നോക്സ്, 1-ആം ബംഗാള്‍ തദ്ദേശീയ കാലാളിന്റെ ഒന്നാം കമാന്‍ഡിങ്ങ് ഓഫീസര്‍
പ്രധാന ഉദ്യോഗസ്ഥര്‍ - നവാബിന്റെ സൈന്യത്തില്‍
  • മിര്‍ ജാഫര്‍ അലി ഖാന്‍ - 16,000 കാലാളുകളുടെ തലവന്‍
  • മിര്‍ മദന്‍
  • മാണിക് ചന്ദ്
  • റായ് ദുര്‍ലഭ്
  • മൊണ്‍സ്യൂര്‍ സിന്‍ഫ്രേ - ഫ്രഞ്ച് പീരങ്കിസേനയിലെ ഉദ്യോഗസ്ഥന്‍
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റെജിമെന്റുകള്‍


[തിരുത്തുക] യുദ്ധത്തിന്റെ വിശദാംശങ്ങള്‍

വളരെ ചൂടുള്ളതും ഈര്‍പ്പം നിറഞ്ഞതുമായ ദിവസം 1757 ജൂണ്‍ 23-നു രാവിലെ 7 മണിയ്ക്ക് നവാബിന്റെ സൈന്യം തങ്ങളുടെ ശക്തമായ പ്രതിരോധങ്ങളുള്ള പാളയങ്ങളില്‍ നിന്നും പുറത്തുവന്ന് ബ്രിട്ടീഷ് പാളയത്തിനു നേരെ വിപുലമായ പീരങ്കിവര്‍ഷം തുടങ്ങിയതോടെ യുദ്ധം ആരംഭിച്ചു. 18-ആം നൂറ്റാണ്ടിലെ ചരിത്രകാരനായ ഘുലാം ഹുസൈന്‍ യുദ്ധത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നു:

തന്റെ സൈന്യവുമായി പ്രധാന സൈന്യത്തിനു അകലെ ഇടതുവശത്തായി മിര്‍ മുഹമ്മദ് ജാഫര്‍ ഖാന്‍ നിന്നു; സിറാജു-ദ്-ദൌള മിര്‍ ജാഫറിനെ തന്റെ അടുത്തേയ്ക്കു വിളിച്ചെങ്കിലും മിര്‍ ജാഫര്‍ തന്റെ സ്ഥാ‍നത്തുനിന്നും അനങ്ങിയില്ല. യുദ്ധത്തിനു മദ്ധ്യത്തില്‍, വിജയം സിറാജു-ദ്-ദൌളയുടെ സൈന്യത്തിനു നിശ്ചയമായിരിക്കുന്ന ഘട്ടത്തില്‍ പീരങ്കിപ്പടയുടെ തലവനായ മിര്‍ മദന്‍ പെട്ടെന്ന് ഒരു പീരങ്കിയുണ്ടയേറ്റ് വീണു. ഈ കാഴ്ച്ചയോടെ സിറാജു-ദ്-ദൌളയുടെ സൈന്യത്തിന്റെ മനോഭാവം മാറി. മിര്‍ മദന്റെ ശവശരീരവുമേന്തി പീരങ്കിപ്പടയാളികള്‍ തങ്ങളുടെ പാളയത്തിലേയ്ക്കു പോയി. അപ്പൊഴേയ്ക്കും മദ്ധ്യാഹ്നമായിരുന്നു. പാളയങ്ങളിലുള്ള ഭടന്മാര്‍ തിരിഞ്ഞോടി. അപ്പോഴും സിറാജു-ദ്-ദൌള പടപൊരുതുന്നതില്‍ വ്യാപൃതനായിരുന്നു. ദൌദ്പൂര്‍ പാളയത്തില്‍ നിന്നും ഒഴിഞ്ഞ ഭടന്മാര്‍ മറുപക്ഷത്തു ചേര്‍ന്നപ്പോള്‍ പതിയെ പോരാളികളും തിരിഞ്ഞോടാന്‍ തുടങ്ങി. സൂര്യാസ്തമയത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് സിറാജു-ദ്-ദൌളയുടെ സൈന്യത്തില്‍ നിന്നും ഭടന്മാര്‍ തിരിഞ്ഞോടാന്‍ തുടങ്ങി. ഒടുവില്‍ നില്‍ക്കക്കളിയില്ലാതെ സിറാജു-ദ്-ദൌളയും പലായനം ചെയ്തു.

[9]

ഏകദേശം 11 മണിയോടെ നവാബിന്റെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായ മിര്‍ മദന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിലയുറപ്പിച്ച, കെട്ടുറപ്പുള്ള പാളയത്തിലേയ്ക്കു പീരങ്കി ആക്രമണം തുടങ്ങി. ഒരു ബ്രിട്ടീഷ് പീരങ്കിയുണ്ടയേറ്റ് മിര്‍ മദന്‍ മരിച്ചു. ബ്രിട്ടീഷ് പീരങ്കികള്‍ക്ക് ഫ്രഞ്ച് പീരങ്കികളെക്കാള്‍ വിക്ഷേപണ ദൈര്‍ഘ്യം ഉള്ളതിനാല്‍ ഈ ആക്രമണം വ്യഥാവിലായിരുന്നു.

ഉച്ചയോടെ യുദ്ധക്കളത്തില്‍ പേമാരി പെയ്തു, യുദ്ധത്തിന്റെ ജയാപജയങ്ങള്‍ ഇതൊടെ മാറിമറിഞ്ഞു. ബ്രിട്ടീഷുകാര്‍ തങ്ങളുടെ പീരങ്കികളും വെടിക്കോപ്പുകളും മഴയില്‍ നിന്നും സംരക്ഷിക്കാന്‍ മൂടിവെയ്ച്ചു. എന്നാല്‍ ഫ്രഞ്ചുകാര്‍ ഇതു ചെയ്തില്ല.

തത്ഫലമായി ഉച്ചയ്ക്ക് 2 മണിയോടെ പീരങ്കി വെടി നിലയ്ച്ചു. ക്ലൈവിന്റെ സേനാനായകനായ കില്‍‌പാട്രിക്ക് രണ്ടു സൈന്യങ്ങളെയും തരം തിരിച്ച വെള്ളക്കെട്ടിനു നേരെ പീരങ്കികള്‍ ഉതിര്‍ത്തു. തങ്ങളുടെ പീരങ്കികളും വലിയ തോക്കുകളും ഉപയോഗ ശൂന്യമാവുകയും, ഇംഗ്ലീഷുകാരോട് ഏറ്റവും അടുത്തുനിന്ന മിര്‍ ജാഫറിന്റെ കാലാള്‍പ്പട ക്ലൈവിന്റെ പാളയം ആക്രമിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ നവാബിനു തന്റെ സൈന്യത്തോട് പിന്തിരിയാന്‍ ആവശ്യപ്പെടേണ്ടി വന്നു.

വൈകിട്ട് 5 മണിയോടെ നവാബിന്റെ സൈന്യം പൂര്‍ണ്ണമായും പിന്തിരിച്ചു, ബ്രിട്ടീഷുകാര്‍ പടക്കളത്തില്‍ ആധിപത്യം സ്ഥാപിച്ചു.

ഈ യുദ്ധത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ വെറും 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. (ഇതില്‍ മിക്കവരും തദ്ദേശീയ ശിപായിമാരായിരുന്നു), ഇതെ സമയം നവാബിന്റെ സൈന്യത്തില്‍ 500 പേരോളം കൊല്ലപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്തു [10].

[തിരുത്തുക] പ്രതിഫലങ്ങള്‍

ഉടമ്പടി അനുസരിച്ച് ക്ലൈവ് കമ്പനിയ്ക്കുവേണ്ടി 25 ലക്ഷം പൌണ്ടും സ്വന്തമായി £ 234,000-ഉം നവാബിന്റെ ഖജനാവില്‍ നിന്നും കൈപ്പറ്റി[11]. ഇതിനു പുറമേ വാട്ട്സ് തന്റെ ശ്രമങ്ങള്‍ക്ക് £ 114,000 കൈപ്പറ്റി. ഫോര്‍ട്ട് വില്യമിനു ചുറ്റുമുള്ള ഭൂമിയുടെ വാര്‍ഷിക വാടകയായ £ 30,000 ആജീവനാന്ത കാലത്തെയ്ക്ക് ക്ലൈവ് കമ്പനിയില്‍ നിന്നും കൈപ്പറ്റി. അക്കാലത്ത് ഒരു ശരാശരി ബ്രിട്ടീഷ് ഉന്നതകുലജാതനു ആര്‍ഭാടമായി ജീവിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചിലവ് £ 800 ആയിരുന്നു [12].

തന്റെ പരിശ്രമങ്ങള്‍ക്കു പ്രതിഫലമായി റോബര്‍ട്ട് ക്ലൈവ് 1765-ല്‍ ബംഗാള്‍ ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടു. വില്യം വാട്ട്സ് ഫോര്‍ട്ട് വില്യമിന്റെ ഗവര്‍ണര്‍ ആയി 1758 ജൂണ്‍ 22-നു നിയമിക്കപ്പെട്ടു, പക്ഷേ പിന്നീട് അദ്ദേഹം റോബര്‍ട്ട് ക്ലൈവിനു വേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞു. റോബര്‍ട്ട് ക്ലൈവ് 1762-ല്‍ പ്ലാസിയുടെ ബാരണ്‍ ആയി അവരോധിതനായി. പില്‍ക്കാലത്ത് കഞ്ചാവിനു അടിമയായി ക്ലൈവ് 1774-ല്‍ ആത്മഹത്യ ചെയ്തു.

[തിരുത്തുക] ഉടമ്പടിയുടെ വ്യവസ്ഥകള്‍

പുതിയ നവാബും കമ്പനിയും തമ്മില്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചു:

  1. പഴയ നവാബിന്റെ അലിനഗര്‍ ഖജനാവിലുള്ള ധനവും മറ്റ് എല്ലാ അവകാശങ്ങളും സ്വത്തുക്കളും കണ്ടുകെട്ടല്‍.
  2. എല്ലാ തരം ശത്രുക്കള്‍ക്കും എതിരായി ആക്രമണത്തിലും പ്രതിരോധത്തിലും സഖ്യം.
  3. ഫ്രഞ്ച് പണ്ടികശാലകളും വസ്തുക്കളും പൂട്ടുക, മൂന്നു പ്രവിശ്യകളില്‍ ഒരിടത്തും ഫ്രഞ്ചുകാരെ ഒരിക്കലും അനുവദിക്കാതിരിക്കുക.
  4. യുദ്ധച്ചിലവുകള്‍ക്കും കല്‍ക്കത്തയില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കുമായി കമ്പനിയ്ക്ക് 100 ലക്ഷം രൂപ നല്‍കുക.
  5. കല്‍ക്കത്ത യുദ്ധത്തില്‍ പരാജയപ്പെട്ട ബ്രിട്ടീഷ് സൈനികര്‍ക്ക് 50 ലക്ഷം രൂപ നല്‍കുക
  6. കല്‍ക്കത്ത യുദ്ധത്തില്‍ നാശനഷ്ടം സംഭവിച്ച ഹിന്ദുക്കള്‍, മൂറുകള്‍, കറുത്തവര്‍ഗ്ഗക്കാര്‍ എന്നിവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുക
  7. നാശനഷ്ടങ്ങല്‍ സംഭവിച്ച അര്‍മേനിയക്കാര്‍ക്ക് 7 ലക്ഷം രൂപ നല്‍കുക. ഈ മൂന്നു സംഭാവനകളും അഡ്മിറലിന്റെയും കൌണ്‍സില്‍ അംഗങ്ങളുടെയും ഇഷ്ടം അനുസരിച്ച് വിതരണം ചെയ്യാവുന്നതാണ്.
  8. കല്‍ക്കത്തയ്ക്കു ചുറ്റുമുള്ള മഹ്രാത്ത കിടങ്ങിലുള്ള മുഴുവന്‍ ഭൂമിയും, കിടങ്ങല്ലാതെ ഈ കിടങ്ങിനു ചുറ്റുമുള്ള അറുനൂറു വാര ഭൂമിയും കമ്പനിയുടേതാവും.
  9. കമ്പനി കല്‍ക്കത്തയ്ക്കു തെക്കായി തടാകത്തിനും നദിയ്ക്കും ഇടയ്ക്കുള്ള ഭൂമി - കുള്‍പീ വരെയുള്ള ഭൂമിയുടെ ജമീന്ദാര്‍മാരാവും. മുന്‍പ് ജമീന്ദാറുകള്‍ സര്‍ക്കാരിനു നല്‍കിയിരുന്ന ഭൂമിവാടക കമ്പനി നല്‍കും.
  10. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം വേണ്ടുമ്പോഴെല്ലാം അതിനു വേണ്ടുന്ന അധിക ചിലവുകള്‍ നവാബ് വഹിക്കും.
  11. ഹൂഗ്ലി മുതല്‍ താഴേയ്ക്ക് നദീതീരത്ത് നവാബിന്റെ സര്‍ക്കാര്‍ കോട്ടകള്‍ കെട്ടാന്‍ പാടില്ല.‍

[തിരുത്തുക] യുദ്ധത്തിന്റെ അനന്തരഫലം

ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ആക്രമണത്തിന്റെയും കാലഘട്ടം സ്ഥാപിച്ച സംഭവ വികാസങ്ങളുടെ തുടക്കമായി പ്ലാസ്സി യുദ്ധം കരുതപ്പെടുന്നു. [അവലംബം ആവശ്യമാണ്]

[തിരുത്തുക] മിര്‍ ജാഫറിന്റെ വിധി

നവാബ് സിറാജ് ഉദ് ദൌളയെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരോട് ചേര്‍ന്നതിനു പ്രതിഫലമായി മിര്‍ ജാഫര്‍ നവാബായി അവരോധിക്കപ്പെട്ടു. വടക്കോട്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജൂലൈ 2-നു സിറാജ് ഉദ് ദൌള പിടിക്കപ്പെട്ടു. പിന്നീട് മിര്‍ ജാഫറിന്റെ മകനായ മിരാന്റെ ഉത്തരവു പ്രകാരം സിറാജ് ഉദ് ദൌളയെ വധിച്ചു. ഘസേറ്റി ബീഗത്തെയും മറ്റ് ശക്തരായ സ്ത്രീകളെയും മിര്‍ ജാഫര്‍ ധാക്കയിലെ ഒരു ജയിലിലടച്ചു. ഇവര്‍ പിന്നീട് ഒരു ബോട്ട് അപകടത്തില്‍ മുങ്ങിമരിച്ചു. ബോട്ട് മുക്കാന്‍ മിര്‍ ജാഫര്‍ ഉത്തരവു കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ബ്രിട്ടീഷ് മേല്‍നോട്ടം മിര്‍ ജാഫറിനു അസഹ്യമായി, അദ്ദേഹം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് സഹായം അഭ്യര്‍ത്ഥിച്ചു. അവര്‍ 700-ഓളം നാവികരുമായി കപ്പലുകള്‍ ഹൂഗ്ലിയിലെ തങ്ങളുടെ താവളത്തിലേയ്ക്കയച്ചു. കേണല്‍ ഫോര്‍ഡ് നയിച്ച ബ്രിട്ടീഷ് സൈന്യം അവരെ ചിന്‍സുര യുദ്ധത്തില്‍ 1759, നവംബര്‍ 25-നു പരാജയപ്പെടുത്തി. ഇതിനു പിന്നാലെ 1760-ല്‍ മിര്‍ ജാഫര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. മിര്‍ ജാഫറിന്റെ മാതുലനായ മിര്‍ കാസിം അലി ഖാനെ അവര്‍ നവാബായി അവരോധിച്ചു. മിര്‍ കാസിം സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതില്‍പ്പിന്നാലെ 1764-ല്‍ നടന്ന ബക്സര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ മിര്‍ കാസിമിനെ പരാജയപ്പെടുത്തി. ഇതില്‍ പിന്നാലെ പൂര്‍ണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു.

നാമമാത്രമായി നവാബ് സ്ഥാനത്തേയ്ക്ക് മിര്‍ ജാഫറിനെ വീണ്ടും ഉപരോധിച്ചു. 1765-ല്‍ തന്റെ മരണം വരെ മിര്‍ ജാഫര്‍ ആ സ്ഥാനത്തു തുടര്‍ന്നു. യഥാര്‍ത്ഥ അധികാരങ്ങള്‍ കമ്പനിയുടെ കൈവശമായിരുന്നു.

[തിരുത്തുക] ഉദ്ധരണികള്‍

  • "ഒരു വലിയ രാജാവ് എന്റെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കുന്നു, ഒരു സമ്പന്നമായ നഗരം എന്റെ കരുണയില്‍; അതിന്റെ ധനാഢ്യരായ വണികര്‍ എന്റെ പുഞ്ചിരികള്‍ക്കായി അന്യോന്യം ലേലം വിളിക്കുന്നു; ഞാന്‍ എനിക്കുവേണ്ടി മാത്രം തുറക്കപ്പെട്ട പത്തായങ്ങള്‍ക്കിടയിലൂടെ നടന്നു, രണ്ടു കൈകള്‍ കൊണ്ടും സ്വര്‍ണ്ണവും ആഭരണങ്ങളും വാരിക്കൊണ്ട്!. മി. ചെയര്‍മാന്‍, ഈ നിമിഷം ഞാന്‍ എന്റെ തന്നെ വിനയത്തില്‍ അല്‍ഭുതസ്തബ്ധനാവുന്നു. " - ബാരണ്‍ റോബട്ട് ക്ലൈവ് - 1773-ല്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള വിചാരണയില്‍, ബംഗാള്‍ ഖജനാവ് കൊള്ളയടിച്ചു എന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു [13] [14]
  • "സ്വര്‍ഗ്ഗജാതനായ ജനറല്‍" -ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ‘ദ് എല്‍ഡര്‍’, ഏള്‍ ഓഫ് ചാഥാം, റോബര്‍ട്ട് ക്ലൈവിനെ കുറിച്ച്.
  • "വിശ്വാസവഞ്ചനയിലൂടെ വന്‍പിച്ച ധനം സമ്പാദിച്ച മനുഷ്യരെക്കുറിച്ച് പറയാന്‍ സാധിക്കും; എന്നാല്‍ വിശ്വാസവഞ്ചനയിലൂടെ അധികാരം നേടിയ ഒരു രാഷ്ട്രത്തെക്കുറിച്ച് നല്ലതു പറയാന്‍ സാധിക്കുമോ എന്ന് നാം സംശയിക്കുന്നു." - തോമസ് ബാബിങ്ടണ്‍, മക്കാളെ പ്രഭു,പിന്നീട് ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറി ആയ ഇദ്ദേഹം ക്ലൈവിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Paul K. Davis (1999). 100 Decisive Battles: From Ancient Times to the Present, p. 240-244. Santa Barbara, California. ISBN 1-57607-075-1.
  2. "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III. New Delhi: NCERT. pp. 12. http://www.ncert.nic.in/book_publishing/class8/our_pasts/2.pdf. 
  3. Dalley, JanThe Black Hole: Money, Myth and Empire,London, Fig Tree, June 2006, ISBN 0-670-91447-9
  4. Robert Clive reports to his father on his victory over Sirajuddaulah, 23 February 1757
  5. Bad Link
  6. Hill,S.C. The Indian Record Series, Bengal in 1756-7., 3 vols. London, 1895-1905, Vol. 2:307
  7. The British Army
  8. 9 (PLASSEY) BATTERY ROYAL ARTILLERY, THE BATTLE OF PLASSEY, 23 JUNE 1757
  9. Ghulam Husain Salim Riyazu-s-Salatin (Calcutta) 1902 Fasc. IV Available Here
  10. Robert Clive's letter to the Select Committee of the Board of Directors of the British East India Company reporting on the battle, 26 July 1757 - at the Project South Asia
  11. This requested article does not exist
  12. Prices & Money, The Salacious Historian's Lair
  13. Bad Link
  14. Dirks, Nicholas. Scandal of the Empire - India and the creation of Imperial Britain London, Harvard University Press, 2006, ISBN 0-674-02166-5

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

  • Chaudhury, S. The Prelude to Empire; Palashi Revolution of 1757,, New Delhi, 2000.
  • Datta, K.K. Siraj-ud-daulah,, Calcutta, 1971.
  • Gupta, B.K. Sirajuddaulah and the East India Company, 1756-1757, Leiden, 1962
  • Harrington, Peter. Plassey 1757, Clive of India's Finest Hour, Osprey Campaign Series #35, Osprey Publishing, 1994.
  • Hill, S.C. The Three Frenchmen in Bengal or The Commercial Ruin of the French Settlement in 1757, 1903
  • Landes, David S. The Wealth and Poverty of Nations. New York: Norton and Company, 1999.
  • Marshall, P.J. Bengal - the British Bridgehead, Cambridge, 1987.
  • Raj, Rajat K. Palashir Sharajantra O Shekaler Samaj, Calcutta, 1994.
  • Sarkar, J.N. The History of Bengal, 2, Dhaka, 1968.
  • Spear, Percival Master of Bengal. Clive and His India London, 1975
  • Strang, Herbert. In Clive's Command, A Story of the Fight for India, 1904

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം