സാക്കിർ ഹുസൈൻ (രാഷ്ട്രപതി)
| സാക്കിർ ഹുസൈൻ Zakir Hussain زاکِر حسین |
|
![]() സാക്കിർ ഹുസൈൻ |
|
|
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി
|
|
| ഔദ്യോഗിക കാലം മേയ് 13 1967 – മേയ് 3 1969 |
|
| മുൻഗാമി | ഡോ. എസ്. രാധാകൃഷ്ണൻ |
|---|---|
| പിൻഗാമി | വി.വി. ഗിരി |
|
ഇന്ത്യയുടെ ഉപരാഷ്ട്രപതി
|
|
| In office മേയ് 13, 1962 – മേയ് 12, 1967 |
|
| മുൻഗാമി | എസ്. രാധാകൃഷ്ണൻ |
| പിൻഗാമി | വി.വി ഗിരി |
|
ബീഹാറിന്റെ ഗവർണർ
|
|
| In office ജൂലൈ 6, 1957 – മേയ് 11,1962 |
|
| മുൻഗാമി | R.R Diwakar |
| പിൻഗാമി | Madabhushi Ananthasayanam Ayyangar |
|
|
|
| ജനനം | 1897 ഫെബ്രുവരി 8 ഹൈദരാബാദ്, ഇന്ത്യ |
| മരണം | 1969 മേയ് 3 (പ്രായം 72) ഡെൽഹി[ ഇന്ത്യ |
| രാഷ്ട്രീയ പാർട്ടി | സ്വതന്ത്രൻ |
| ജീവിത പങ്കാളി | ഷാജഹേൻ ബേഗം |
| മതം | മുസ്ലീം |
സാക്കിർ ഹുസൈൻ(ഉർദു:زاکِر حسین)(ഫെബ്രുവരി 8, 1897 - മേയ് 3 1969) മേയ് 13, 1967 മുതൽ മേയ് 3 1969 ന് അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.ഹൈദരാബാദിലാണ് ഹുസൈൻ ജനിച്ചത്. ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യജീവിതം
സാക്കീർ ഹുസൈൻ ജനിച്ചത് ഇന്ത്യയിലെ ഹൈദരബാദിൽ ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിതാവ്(fida hussain khan) അവിടെ നിന്നും ഉത്തർ പ്രദേശിലേക്ക് പുനരധിവസിക്കുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഉത്തർപ്രദേശിലുമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കഴിഞ്ഞത് ഇറ്റാവയിലെ ഇസ്ലാമിയ സ്കൂൾ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ ആയിരുന്നു.
[തിരുത്തുക] ഔദ്യോഗിക ജീവിതം
തന്റെ 23 മത്തെ വയസ്സിൽ തന്നെ ഹുസൈൻ ഡെൽഹിയിലെ ദേശീയ യൂണിവേഴ്സിറ്റികളീൽ ഒന്നായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹം ജർമ്മനിയിലേക്ക് പോകുകയും തനെ പി.എച്ച്.ഡി ( PhD) ബിരുദം ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ നേടുകയും ചെയ്തു. 1927 ൽ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് വരികയും ചെയ്തു. പിന്നീട് 20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു. തന്റെ നേതൃത്വ പാടവത്തിൽ ഈ സർവ്വകലാശാല ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകി. ഈ സമയത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസവിദഗ്ദന്മാരിൽ ഒരാളായി ഹുസൈൻ അറിയപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ശത്രുക്കളായ മുഹമ്മദ് ജിന്നയെ പോലുള്ളവരിൽ നിന്നും പോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഹുസൈൻ അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചു. 1948-1956 കാലഘട്ടത്തിൽ ഈ പദവിയിൽ തുടർന്ന അദ്ദേഹത്തിന് പിന്നീട് 1956 ൽ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു.
1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967 വരെ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹം മേയ് 13 1967 ൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] മരണം
ഹുസൈൻ മേയ് 3, 1969 ന് മരണമടഞ്ഞു. രാഷ്ട്രപതിയായിരിക്കുമ്പോൾ തന്നെ മരണമടയുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായിരുന്നു സാക്കീർ ഹുസൈൻ. അദ്ദേഹത്തിന്റെ സംസ്കരിച്ചിരിക്കുന്നത് ഡെൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ കാമ്പസിലാണ്.
[തിരുത്തുക] അവലംവം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| പദവികൾ | ||
|---|---|---|
| മുൻഗാമി എസ്. രാധാകൃഷ്ണൻ |
ഇന്ത്യൻ ഉപരാഷ്ട്രപതി May 13, 1962 - May 12, 1967 |
പിൻഗാമി വി.വി.ഗിരി |
| മുൻഗാമി എസ്. രാധാകൃഷ്ണൻ |
ഇന്ത്യൻ രാഷ്ട്രപതി May 13, 1967 - May 3, 1969 |
പിൻഗാമി വി.വി.ഗിരി |
|
|
|||||||
