ബി.സി. റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിധാൻ ചന്ദ്ര റോയ്
বিধান চন্দ্র রায়
Portrait of Bidhan Chandra Roy

Chief Minister of West Bengal
പദവിയിൽ
14 January 1948 – 1 July 1962
മുൻ‌ഗാമി Prafulla Chandra Ghosh
പിൻ‌ഗാമി Prafulla Chandra Sen

ജനനം 1882 ജൂലൈ 1(1882-07-01)
ബങ്കിപ്പൂർ, പട്ന, ബീഹാർ
മരണം 1962 ജൂലൈ 1(1962-07-01) (പ്രായം 80)
കൊൽക്കത്ത, പശ്ചിമ ബംഗാൾ
ദേശീയത Indian
രാഷ്ടീയകക്ഷി Indian National Congress
ജീവിതപങ്കാളി(കൾ) Unmarried
ഭവനം കൊൽക്കത്ത, പശ്ചിമ ബംഗാൾ, India
ബിരുദം Presidency College, Calcutta
Patna College
M.R.C.P.
F.R.C.S.
തൊഴിൽ ഭിഷഗ്വരൻ
സ്വാതന്ത്ര്യസമരസേനാനി
മതം ഹിന്ദു

പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ഡോ.ബി.സി. റോയ് MRCP, FRCS (ബംഗാളി: বিধান চন্দ্র রায়) (ജൂലൈ 1, 1882 ജൂലൈ 1, 1962). സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിന്റെ ശില്പ്പിയായി കണക്കാക്കപ്പെട്ടുവരുന്നു. 1948 മുതൽ 1962 വരെ അദ്ദേഹം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. 1961-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[1]. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 1 ഇന്ത്യയിൽ ഡോക്റ്റർമാരുടെ ദിവസമായി ആചരിക്കുന്നു. [2]

ആദ്യകാല ജീവിതം[തിരുത്തുക]

ബീഹാറിലെ പട്നയിൽ ബങ്കിപ്പൂർ എന്ന സ്ഥലത്താണ്‌ 1882 ജൂലൈ ഒന്നിന്‌ ബിധാൻ ചന്ദ്ര റോയ് ജനിച്ചത്. എക്സൈസ് ഇൻസ്‌പെക്റ്റർ ആയിരുന്ന പ്രകാശ് ചന്ദ്രയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ബിധാൻ. കൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്നും ഇന്റെർമീഡിയറ്റും പട്ന കോളേജിൽ നിന്നു ബി.എയും പാസായതിനു ശേഷം അദ്ദേഹത്തിന്‌ ബംഗാൾ എഞ്ചിനീയറിംഗ് കോളേജിലും കൽ‌ക്കത്ത മെഡിക്കൽ കോളേജിലും പ്രവേശനം ലഭിരുന്ന അദ്ദേഹം മെഡിക്കൽ കോളേജിലാണ്‌ ചേർന്നത്. 1909 ഫെബ്രുവരിയിൽ അദ്ദേഹം സെന്റ് ബെർത്തലോമിയോസ് ഹോസ്പിറ്റലിൽ ഉപരിപഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പുറപ്പെട്ടു. 1911-ൽ എം.ആർ.സി.പി, എഫ്.ആർ.സി.എസ് പൂർത്തിയാക്കി കൽക്കത്ത മെഡിക്കൽ കോളേജിൽ അധ്യാപകനായി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1925-ൽ രാഷ്ട്രീയത്തിലിറങ്ങിയ ഡോ. റോയ് ബരക്‌പൂർ നിയോജകമണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായിരുന്നുവെങ്കിലും കോൺഗ്രസിന്റെ സ്വരാജ് പാർട്ടിയെ അദ്ദേഹം പിന്തുണച്ചു. 1928-ൽ എ.ഐ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ്, 1929-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പെങ്കെടുത്തു. 1930-ൽ ജവഹർ ലാൽ നെഹ്റു അദ്ദേഹത്തെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു.

സ്വാതന്ത്ര്യാനന്തരം[തിരുത്തുക]

കോൺഗ്രസ് പാർട്ടി, ബംഗാൾ മുഖ്യമന്ത്രിപദത്തിനായി ഡോ. റോയിയെ നാമനിർദ്ദേശം ചെയ്തു, ഭിഷഗ്വരനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചു(1948 ജനുവരി 23). വർഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കൻ പാകിസ്താനിൽ നിന്നുമുള്ള അഭയാർഥികൾ എന്നീ പ്രശ്നങ്ങളുടെ ഇടയിലായിരുന്ന ബംഗാളിൽ, മൂന്നു വർഷം കൊണ്ട് സാധാരണനില കൈവരിക്കാൻ അദ്ദേഹത്തിനായി.

അവലംബം[തിരുത്തുക]

  1. http://india.gov.in/myindia/bharatratna_awards_list1.php
  2. ദ് ഹിന്ദു ADITI CHATTERJEE (1). "The Hindu : Karnataka News : Celebrating Doctors' Day". ദ് ഹിന്ദു. ശേഖരിച്ചത് 17 May 2010.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)


"http://ml.wikipedia.org/w/index.php?title=ബി.സി._റോയ്&oldid=1964794" എന്ന താളിൽനിന്നു ശേഖരിച്ചത്