ജെ.ആർ.ഡി. ടാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ
ജനനം(1904-07-29)ജൂലൈ 29, 1904
മരണംനവംബർ 29, 1993(1993-11-29) (പ്രായം 89)
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)തെൽമ വിക്കാജി
വെബ്സൈറ്റ്www.tata.com

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർ‌വ്വം വ്യക്തികളിലെരാളാണ്‌ ഇദ്ദേഹം[1].ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ[തിരുത്തുക]

വ്യവസായിയായ രത്തൻ ദൊറാബ് ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29-ന്‌ പാരീസിൽ ജനിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938-ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി.

ദേശീയപ്രസ്ഥാനം[തിരുത്തുക]

ദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ 1942-ലെ മുബൈ കോൺഗ്രെസ്സ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. നെഹ്രുവുമായി ടാറ്റാ ആത്മബന്ധം പുലർത്തിയിരുന്നു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ്‌ ജെ.ആർ.ഡി. ടാറ്റ. 1932-ൽ ടാറ്റാ തുടങ്ങിയ ടാറ്റാ എയർലൈൻസ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 1953-ൽ ടാറ്റാ എയർ ഇന്ത്യ ചെയർമാനായി.

അംഗീകാരങ്ങൾ[തിരുത്തുക]

ധാരാളം അംഗീകാരങ്ങളും ടാറ്റായെ തേടിയെത്തി. 1955-ൽ പത്മഭൂഷൺ നൽകി ജെ.ആർ.ഡി. ടാറ്റയെ രാജ്യം ആദരിച്ചു. 1974-ൽ ഇന്ത്യൻ എയർഫോഴ്സ് ഓണററി എയർ വൈസ് മാർഷൽ പദവി നൽകി. 1983-ൽ ഫ്രഞ്ച് സർക്കാരിന്റെ ഉന്നതബഹുമതിയായ കമാൻഡർ ഓഫ് ദ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. 1992-ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും ടാറ്റാ നേടി. 1993 നവംബർ 29-ന് അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. A report in Vohuman.org Amalsad, Meher Dadabhoy. "Vohuman". Retrieved 2007-04-11.



"https://ml.wikipedia.org/w/index.php?title=ജെ.ആർ.ഡി._ടാറ്റ&oldid=2787347" എന്ന താളിൽനിന്ന് ശേഖരിച്ചത്